HOME
DETAILS
MAL
ഷൊര്‍ണൂരില്‍ വയോജനങ്ങള്‍ക്ക് പകല്‍ വീട്
backup
December 30 2018 | 04:12 AM
ഷൊര്‍ണൂര്‍: 17.81 കോടി രൂപയുടെ വികസന പദ്ധതികള്‍ കഴിഞ്ഞ ദിവസം നടന്ന നഗരസഭ വികസന സെമിനാര്‍ നിര്‍ദേശിച്ചു. ടൗണ്‍ ഹാള്‍ പൂര്‍ത്തീകരണം, മാലിന്യ സംസ്കരണ പ്ലാന്റ്, വയോജനങ്ങള്‍ക്ക് പകല്‍ വീട്, വനിത ലോഡ്ജ്, തുടങ്ങി പദ്ധതികളും സെമിനാര്‍ അംഗീകരിച്ചു. നഗരസഭ ചെയര്‍ ചെയര്പേഴ്സന് വി. വിമല സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സന് പി. നിര്‍മല പദ്ധതിരേഖ അവതരിപ്പിച്ചു. വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാരായ എം.നാരായണല്‍, അനില്‍കുമാര്‍, സി. പുഷ്പലത, നഗരസഭ അംഗക്കളായ വി.കെ ശ്രീകൃഷ്ണന് വി.എം ഉണ്ണികൃഷ്ണന് നഗരസഭ സെക്രട്ടറി എം. പ്രമോദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."