ഭര്‍തൃമതിയുടെ ആത്മഹത്യ; പ്രതികള്‍ റിമാന്‍ഡില്‍
അരിമ്പൂര്‍ : ഭര്‍തൃമതിയായ മനക്കൊടി സ്വദേശിയായ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്തിക്കാട് പൊലിസ് അറസ്റ്റ് രണ്ട് പ്രതികളെ തൃശൂര്‍ കോടതി ജയിലില്‍ അടച്ചു മനക്കൊടി സ്വദേശികളായ മേനോത്ത് പറമ്പില്‍ പ്രതാപ് (48), മേനോത്ത് പറമ്പില്‍ സുബിന്‍ (42)നെയാണ് ജയിലില്‍ അടച്ചത്.
ഈ മാസം ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളും ആത്മഹത്യ ചെയ്ത യുവതിയുമായി പങ്ക് ചേര്‍ന്ന് ബസ് സര്‍വ്വീസ് ഉള്‍പ്പടെയുള്ള ബിസിനസ് നടത്തിയിരുന്നു. 30 പവന്‍ സ്വര്‍ണ്ണാഭരണവും ഒമ്പത് ലക്ഷം രൂപയും പ്രതികള്‍ യുവതിയില്‍ നിന്ന് കൈപറ്റുകയും അവരെ ലൈംഗിക ഇംഗിതങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തു. പിന്നീട് ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തുന്നതിന് മുമ്പായി സ്വര്‍ണ്ണവും കൈപറ്റിയ ലക്ഷങ്ങളും തിരികെ വേണമെന്ന് യുവതി ആവശ്യപ്പെട്ടതോടെ പ്രതികള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും നാട്ടില്‍ അപവാദ പ്രചരണം നടത്തുകയുമായിരുന്നുവെന്നും മാനസിക സമ്മര്‍ദ്ദത്തിലായ യുവതി സ്വയം ചതിക്കപ്പെട്ടതായി തോന്നി വിശദമായ കത്ത് തയ്യാറാക്കി ആത്മഹത്യ ചെയ്യുകയുമായിരുന്നു.
രണ്ട് കത്തുകളും അന്ന് പൊലിസ് കണ്ടെടുത്തുവെങ്കിലും പ്രതികളുടെ അറസ്റ്റിലേക്കൊന്നും കാര്യങ്ങള്‍ എത്തിയില്ല. പിന്നീട് പൊലിസ് ഈ കേസ് എഴുതിതള്ളുകയും ചെയ്തു. പിന്നീട് മുഖ്യമന്ത്രി പിണറായി പുനരന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് ചേര്‍പ്പ് സി.ഐ പി.കെ മനോജ്കുമാര്‍, അന്തിക്കാട് എസ്.ഐ എസ്.ആര്‍ സനീഷിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണമാണ് പ്രതികള്‍ക്ക് ജയിലിലേക്കുള്ള വഴി തുറന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."