HOME
DETAILS
MAL
സപ്ലൈ ഓഫിസ് മാര്‍ച്ച് നടത്തി
backup
August 15 2017 | 02:08 AM
തിരൂര്‍: സിവില്‍ സപ്ലൈസിന്റെ തിരൂര്‍ താലൂക്ക് ഓഫിസിലേക്ക് റേഷന്‍ വ്യാപാരികള്‍ മാര്‍ച്ച് നടത്തി.
റേഷന്‍ വ്യാപാരികള്‍ക്കായി പ്രഖ്യാപിച്ച വേതന പാക്കേജ് നടപ്പാക്കുക, കമ്മിഷന് കുടിശ്ശിക ഓണത്തിന് മുന്‍പ് വിതരണം ചെയ്യുക, പ്രയോറിറ്റി ലിസ്റ്റിലെ അപാകത പരിഹരിച്ച് അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യറേഷന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സമരം.
സംസ്ഥാന വ്യാപകമായി തുടങ്ങുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ധര്‍ണ നടത്തിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ ഉണ്ണി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് വി മുസ്തഫ അധ്യക്ഷനായി. ലത്തീഫ്, നാസര്‍ പൊറ്റാരത്ത്, യൂസഫ്, സിദ്ദീഖ്, ടി. സൈഖത്ത് , കെ.എം അബ്ദുല്‍ഖാദര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."