HOME
DETAILS
MAL
തീരദേശ പൊലിസ് സ്റ്റേഷന് നാടിന് സമര്‍പ്പിച്ചു
backup
August 15 2017 | 02:08 AM
പൊന്നാനി: കാത്തിരിപ്പുകള്‍ക്കൊടുവില്‍ തീരദേശ പൊലിസ് സ്റ്റേഷന് നാടിനു സമര്‍പ്പിച്ചു. ഉത്സവാന്തരീക്ഷത്തില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സ്റ്റേഷന് പ്രവര്‍ത്തനമാരംഭിച്ചത്.
വന്‍ ജനാവലിയുടെ അകമ്പടിയോടെ ഘോഷയാത്രയായി എത്തിയ ശേഷം നാടമുറിച്ചായിരുന്നു ഉദ്ഘാടനം. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷനായി. മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യാതിഥിയായി. വി. അബ്ദുര്റഹിമാന് എം.എല്‍.എ, നഗരസഭാ ചെയര്മാന് സി.പി മുഹമ്മദ്കുഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍, എം.ബി ഫൈസല്‍, സമീറ ഇളയേടത്ത്, അസി. ജില്ലാ കലക്ടര്‍ അരുണ്‍ പി. വിജയന്, ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ, മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."