പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് മുത്വലാഖ് ബില്‍ അവതരിപ്പിക്കാനായില്ല; രാജ്യസഭ ബുധനാഴ്ച്ച വരെ പിരിഞ്ഞു
ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് ബില്‍ അവതരിപ്പിക്കാനാകാതെ രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു. ബില്‍ നിര്‍ബന്ധമായും സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും സഭയില്‍ ഏകകണ്ഠമായി നിലപാടെടുത്തതായി തൃണമൂല്‍ നേതാവ് ഡെറക് ഒബ്രിയാന്‍ പറഞ്ഞു. നേരത്തെ ലോക്‌സഭയിലും സമാനമായ നിലപാടായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിച്ചിരുന്നത്. ബഹളത്തെ തുടര്‍ന്ന് ബുധനാഴ്ച വരെ സഭ പിരിഞ്ഞു.
കോടികണക്കിന് ആളുകളുടെ ജീവിതത്തെ പ്രതികൂലമായിട്ടോ അനുകൂലമായിട്ടോ ബാധിക്കുന്ന സുപ്രാധാനമായ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കിയെടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സഭയില്‍ പറഞ്ഞു.
ഇത് രണ്ടാംതവണയാണ് ബില്‍ ലോക്‌സഭ പാസാക്കി രാജ്യസഭയുയുടെ പരിഗണനയ്ക്ക് വിടുന്നത്. ആദ്യതവണ ലോക്‌സഭ പാസാക്കിയ ബില്ലിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തി കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. ഇതിന് പകരമുള്ള പുതിയ ബില്ലാണ് കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയത്. ലോക്‌സഭയില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാല്‍ പ്രതിപക്ഷ എതിര്‍പ്പ് മറികടക്കാനായെങ്കിലും രാജ്യസഭയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ പാസായേക്കില്ല.
പാര്‍ലമെന്റ് കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാതെ ധൃതിപിടിച്ച് ബില്‍ പാസാക്കാന്‍ ശ്രമിക്കുന്നത് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് ആരോപണമുണ്ട്.
ഇരു സഭകളുടെയും സെലക്ട് കമ്മിറ്റിയില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമേ ബില്‍ പരിഗണിക്കാവൂ എന്ന പ്രതിപക്ഷ ആവശ്യം ലോക്‌സഭയില്‍ സര്‍ക്കാര്‍ തള്ളിയിരുന്നു. ആവശ്യം അംഗീകരിച്ചിരുന്നെങ്കില്‍ വിശദമായ ചര്‍ച്ചയിലൂടെ മുസ്‌ലിം വനിതാ, പുരുഷ സംഘടനകളുടെ അഭിപ്രായം തേടാനും അതിനനുസൃതമായി തീരുമാനമെടുക്കാനുമുള്ള അവസരം സര്‍ക്കാരിന് ലഭിക്കുമായിരുന്നെന്ന് വിലയിരുത്തപ്പെടുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായാല്‍ മാത്രമേ ബില്‍ നിയമപരമായി നിലനില്‍ക്കൂ. ബില്‍ സെലക്ടിങ് കമ്മിറ്റിക്ക് വിടാന്‍ പ്രമേയം കൊണ്ടുവരാനാണ് കോണ്‍ഗ്രസ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."