HOME
DETAILS
MAL
സൗമ്യ പോസ്റ്റ്മോര്‍ട്ടം വിവാദം: ഡോ. ഉന്മേഷ് കുറ്റക്കാരനല്ലെന്ന് വിജിലന്‍സ്
backup
August 16 2017 | 20:08 PM
തൃശൂര്‍: ട്രെയിന്‍യാത്രക്കിടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജനായിരുന്ന ഡോ. ഉന്മേഷ് കുറ്റക്കാരനല്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പ്രതിഭാഗവുമായി ചേര്‍ന്ന് ഉന്മേഷ് അവിഹിത നേട്ടം ഉണ്ടാക്കിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന വിജിലന്‍സിന്റെ ദ്രുത പരിശോധനാ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി അംഗീകരിച്ചു. പണം വാങ്ങി ഡോ. ഉന്മേഷ് പ്രതിഭാഗത്തിന് വേണ്ടി മൊഴി നല്‍കിയെന്ന പരാതിയിലാണ് ഉന്‍മേഷിനെതിരേ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ പ്രോസിക്യൂഷന് ആവശ്യപ്പെട്ടാലും പ്രതിഭാഗം ആവശ്യപ്പെട്ടാലും കോടതിയിലെത്തി മൊഴിനല്‍കാന്‍ ഡോ. ഉന്മേഷിന് ബാധ്യതയുണ്ടായിരുന്നതായി കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."