മാലിന്യ സംസ്കരണത്തിനും ജൈവ പച്ചക്കറി കൃഷിക്കും ഊന്നല്‍
എടവണ്ണപ്പാറ : മാലിന്യ സംസ്കരണത്തിനും ജൈവ പച്ചക്കറി കൃഷിക്കും ഊന്നല്‍ നല്‍കിയുള്ള മുതുവല്ലൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍ ടി.വി ഇബ്റാഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു .
പഞ്ചായത്ത് പ്രസിഡന്റ് കെ.എ സഗീര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് മുഖ്യാതിഥിയായി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ നസീറ കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹ്മ, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. പി.വി മനാഫ്, സെറീന ഹസീബ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.പി മുഹമ്മദ്, ടി. മരക്കാരുട്ടി, പഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന്മാരായ മൊയ്തീന് കോയ, അബ്ദുള്ള മൗലവി, ശഹര്ബാന്, പഞ്ചായത്ത് സെക്രട്ടറി എന്‍.റഷീദ് സംസാരിച്ചു. നൂറു ശതമാനം വിജയം നേടിയ പഞ്ചായത്തിലെ ചുള്ളിക്കോട്, മുതുവല്ലൂര്‍ ഗവ. സ്കൂളുകളെയും വിദ്യാര്‍ഥികളെയും ജീവകാരുണ്യ പ്രവര്‍ത്തകനായ കെ.പി സുലൈമാന്‍ ഹാജിയേയും ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."