എന്‍.ജി.ഒകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി
ന്യൂഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മാണത്തിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.
എന്‍.ജി.ഒകളെ നിയന്ത്രിക്കുന്നതിനുള്ള അന്തിമ നയതീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് മുന്‍പാകെ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത വ്യക്തമാക്കി.
രാജ്യത്തെ എന്‍.ജി.ഒകളുടെ ധനകാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം. എല്‍ ശര്‍മ്മ നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതി മുന്‍പാകെ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വിഷയം സംബന്ധിച്ച് ഒരു നിയമ നിര്‍മാണം കേന്ദ്രം നടത്തുന്നുണ്ടായിരുന്നുവെന്നും പറഞ്ഞ കോടതി, കേസില്‍ കൂടുതല്‍ വാദം കേള്‍ക്കാനായി ഓഗസ്റ്റ് 21ന് വീണ്ടും പരിഗണിക്കാമെന്ന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."