മുഹമ്മദ് സിനാന് വധക്കേസില്‍ വിധി 31ലേക്ക് മാറ്റി
കാസര്‍കോട്: മുഹമ്മദ് സിനാന് വധക്കേസില്‍ വിധി പറയുന്നത് ഈ മാസം 31ലേക്കു മാറ്റി. അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷ് (30), അടുക്കത്ത് ബയല് കശുവണ്ടി ഫാക്ടറി റോഡില്‍ കിരണ്‍ കുമാര്‍ (30), കെ. നിതിന്‍ കുമാര്‍ (33) എന്നിവരുടെ ശിക്ഷാവിധിയാണു മാറ്റിവച്ചത്. ജില്ലാ സെഷന്‍സ് ജഡ്ജ് നാരായണ കിണിയാണു വിധി പറയുക. 2008 ഏപ്രില്‍ 16നാണു നെല്ലിക്കുന്ന് ബങ്കരക്കുന്ന് ശബ്ന മന്‍സിലിലെ മാമുവിന്റെ മകന് മുഹമ്മദ് സിനാന് ആനബാഗിലു ദേശീയപാത അണ്ടര്‍ ബ്രിഡ്ജിനു സമീപം കൊലചെയ്യപ്പെട്ടത്. സുഹൃത്തിനെ വീട്ടില്‍ കൊണ്ടുവിട്ടു ബൈക്കില്‍ മടങ്ങുമ്പോള്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണു കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി.എന്‍ ഇബ്രാഹിമും പ്രതികള്‍ക്കു വേണ്ടി ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വ. പി.എസ് ശ്രീധരന് പിള്ളയുമാണു ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."