ദേവിയാര്‍ പുഴയില്‍ മാലിന്യം കെട്ടിക്കിടക്കുന്നു
അടിമാലി: ഗ്രമപഞ്ചായത്തിലെ വാര്‍ഡുകളില്‍ നിന്നു മാലിന്യങ്ങള്‍ ഒഴുകി ദേവിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ കെട്ടിക്കിടക്കുന്നതു പുഴ മലിനപ്പെടാന്‍ കാരണമാവുന്നു. അടിമാലിക്കു സമീപം കോയിക്കാകുടി ഭാഗത്തും മച്ചിപ്ലാവ് ഭാഗത്തും വന്‍തോതില്‍ മാലിന്യം കുമിഞ്ഞുകൂടിയിട്ടുണ്ട്.
നേര്യമംഗലം വനമേഖലയില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങളും മഴയില്‍ ഒലിച്ചിറങ്ങി ദേവിയാര്‍ പുഴയിലാണ് എത്തുന്നത്. ഇതോടെ അടിമാലി മുതല്‍ നേര്യമംഗലം വരെ പുഴ മലിന്യവാഹിനിയായി മാറുന്നു.
കൊരങ്ങാട്ടി മലയില്‍ ഉത്ഭവിച്ച് അടിമാലി ടൗണിലൂടെ ഒഴുകുന്ന തോട് ഇരുമ്പുപാലത്തെത്തിയാണു ദേവിയാര്‍ പുഴയുടെ ഭാഗമാകുന്നത്. കൊരങ്ങാട്ടി മുതല്‍ ഇരുമ്പുപാലം വരെയാണു പുഴ കൂടുതലായി മലിനമാകുന്നത്.
ദേവിയാര്പുഴ മാലിന്യ മുക്തമാക്കാന്‍ അടിമാലി പഞ്ചായത്ത് ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും ഫലപ്രദമാകുന്നില്ലെന്നാണു പരാതി.
ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ ക്യഷിതോട്ടങ്ങളിലും സമീപത്തെ കുളങ്ങളിലും അടിഞ്ഞുകൂടുന്നത് കാര്‍ഷികമേഖലയ്ക്ക് നാശം ചെയ്യുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."