ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി കുടുംബശ്രീ
കോട്ടയം: 'ഭക്ഷ്യ സുരക്ഷക്ക് എന്റെ കൃഷി' എന്ന സന്ദേശം ഓരോ വീട്ടിലും എത്തിച്ച് വിഷരഹിത ഭക്ഷ്യ പദാര്‍ഥങ്ങളുടെ ഉല്പാദനം വര്‍ധിപ്പിക്കാനുള്ള പദ്ധതിയുമായി കുടുംബശ്രീ.
കുടുംബങ്ങള്‍ക്ക് ഗ്രോബാഗുകള്‍ ലഭ്യമാക്കി പ്രധാനമായും പച്ചക്കറി കൃഷി വ്യാപകമാക്കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യത്തില്‍ കൂടുതല്‍ ഉണ്ടാകുന്ന ഉല്പന്നങ്ങള് ശേഖരിച്ച് ബ്രാന്റ് ചെയ്ത് വിപണനം നടത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതിയില്‍ പങ്കാളികളാകുന്നവര്‍ക്ക് ആവശ്യമായ പരിശീലനവും പച്ചക്കറി വിത്തുകളും കുടുംബശ്രീ മിഷന് സൗജന്യമായി നല്‍കും. ഒറ്റക്കും സംഘമായും കൃഷി നടത്താം. കൃഷി ചെയ്യുന്നവരുടെ വീടുകളില്‍ ഭക്ഷ്യസുരക്ഷാ ഭവനം എന്ന സ്റ്റിക്കര്‍ പതിപ്പിക്കുകയും ഇവരെ സംബന്ധിച്ചുളള വിവരങ്ങള്‍ ശേഖരിച്ച് ഡാറ്റാ ബാങ്ക് തയാറാക്കുകയും ചെയ്യുമെന്ന് കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."