ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയും കൗണ്‍സലിങ്ങും
പാലക്കാട്: ഭാരതീയ ചികിത്സാ വകുപ്പിന്റെ സുല്‍ത്താന്‍പേട്ട ഹെഡ് പോസ്റ്റോഫീസിന് എതിര്‍വശം പ്രവര്‍ത്തിക്കുന്ന ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സ്‌പോര്‍ട്‌സ് ആയുര്‍വേദ ക്ലിനിക്കിന്റെ പ്രവര്‍ത്തനം തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍( ഐ.എസ്.എം) അറിയിച്ചു.
പാലക്കാടും സമീപ പ്രദേശത്തുമുള്ള സ്‌കൂളുകളിലെയും കോളജുകളിലെയും കായികതാരങ്ങള്‍ക്കും മറ്റ് കായിക സംഘടനകളിലെയും, ക്ലബുകളിലെയും കായികതാരങ്ങള്‍ക്കും ചികിത്സാ പദ്ധതി ഉപയോഗപ്പെടുത്താം. ദിവസവും രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് രണ്ട് വരെ ക്ലിനിക്ക് പ്രവര്‍ത്തിക്കും. കായിക താരങ്ങളുടെ സമഗ്ര ആരോഗ്യവും കായികക്ഷമതയും പ്രകടന നിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള ചികിത്സയും ക്ലിനിക്കില്‍ നല്‍കും. കായികതാരങ്ങള്‍ക്ക് പരിശീലന വേളയിലും മത്സരങ്ങളിലും സംഭവിക്കുന്ന പരുക്കുകളുടെ പ്രതിരോധവും ഫലപ്രദമായ ചികിത്സയും പുനരധിവാസവും ക്ലിനിക്കില്‍ നല്‍കും.
കായിക താരങ്ങള്‍ക്ക് മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലും മത്സരങ്ങള്‍ക്കിടയിലും ഉണ്ടാകുന്ന മാനസിക ഉത്കണ്ഠ, സമ്മര്‍ദ്ദം മുതലായ മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള കൗണ്‍സലിങ്ങും മാനസിക-ബാലരോഗ- യോഗ-നാച്ചുറോപ്പതി-ഫിസിയോതെറാപ്പി വിഭാഗങ്ങളുടെ സഹായത്തോടെ ലഭ്യമാക്കും. കൂടുതല്‍വിവരം സാര്‍ക്ക് യൂനിറ്റിലെ ഡോ. എന്‍.വി. ശ്രീവത്സ് - 9447182275 , ഡോ. കെ. പ്രവീണ്‍ - 9497466291 നമ്പറുകളില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."