വാഹനാപകടത്തില്‍ മരിച്ച വ്യാപാരിയുടെ പണം മോഷണം പോയി
എരുമപ്പെട്ടി: എരുമപ്പെട്ടിയില്‍ വാഹനാപകടത്തില്‍ മരിച്ച വ്യാപാരിയുടെ കൈവശമുണ്ടായിരുന്ന ഒരു ലക്ഷം രൂപ മോഷ്ടിച്ചതായി പരാതി.
വേലൂര്‍ തയ്യൂര്‍ ചിങ്ങപുരം താഴത്തേതില്‍ മുകുന്ദന്റെ കൈവശമുണ്ടായിരുന്ന പണമാണ് മോഷണം പോയതായി പരാതി ഉയര്‍ന്നിട്ടുള്ളത്. കഴിഞ്ഞ ആറാം തിയ്യതി രാത്രി ഒമ്പത് മണിയോടെ എരുമപ്പെട്ടി സെന്ററിലാണ് അപകടമുണ്ടായത്.ഏഴാം തിയ്യതി തുറന്ന് പ്രവര്‍ത്തിക്കാന്‍ പോകുന്ന തന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയുടെ ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങള്‍ നടത്തി വരുന്നതിനിടയിലാണ് മുകുന്ദന്‍ അപകടത്തില്‍ പ്പെട്ടത്. തലക്ക് പരുക്കേറ്റ മുകുന്ദനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമിതമായി രക്തം നഷ്ടപ്പെട്ടതിനാല്‍ മരണം സംഭവിക്കുകയായിരുന്നു.
അപകടം നടക്കുന്ന സമയത്ത് കടയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. പിറ്റേ ദിവസം രാവിലെ ഉദ്ഘാടനം നടക്കാനിരുന്ന കടയിലേക്ക് പച്ചക്കറി വാങ്ങാന്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്.
പിന്നീട് വീട്ടുകാര്‍ കടയില്‍ ചെന്ന് നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.അപകടത്തിനിടയില്‍ ആരോ മോഷണം നടത്തിയതായി സംശയിക്കുന്നു. തൃശൂര്‍ റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."