വിവര്‍ത്തന ഗ്രന്ഥം പ്രകാശനം ചെയ്തു
മുതലമട: ജ്ഞാനപ്പാന തമിഴിലേക്കും തിരുക്കുറല്‍ മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്ത അന്തരിച്ച മുസ്തഫ മുതലമടയുടെ 'സക്കാത്തിന്റെ നിയമവിധികള്‍' എന്ന വിവര്‍ത്തന ഗ്രന്ഥം പ്രകാശനം ചെയ്തു. ഗ്രന്ഥകര്‍ത്താവിന്റെ മരണത്തിന്റെ നാല്‍പതാം നാളില്‍ അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ശിഷ്യന്‍ സുനില്‍ദാസ് ഇമാം മൗലവി മുഹമ്മദ് മൂസക്കു നല്‍കി പ്രകാശാനം നിര്‍വഹിച്ചു. യുവജനക്ഷേമ ബോര്‍ഡ് യൂത്ത് കോ ഓര്‍ഡിനേറ്റര്‍ സജേഷ് ചന്ദ്രന്‍ അധ്യക്ഷനായി. കവി ഇയ്യങ്കോട് ശ്രീധരന്‍ മുഖ്യാതിഥിയായി. ജ്ഞാനപ്പാന അന്താരാഷ്ട്ര പഠനഗവേഷണ കേന്ദ്രം ചെയര്‍മാന്‍ രഘുനാഥ്, ടി.എന്‍ ശേഷന്‍ അവാര്‍ഡ് ജേതാവ് ഡോ. വി. സജീവ് ചടയമംഗലം, പി.സ്മാരക ഗ്രന്ഥാലയം പ്രസിഡന്റ് കെ. വാസുദേവന്‍ നായര്‍, ഇമാം അഹമ്മദ് മുഹമ്മദ് നൈാര്‍ കബീര്‍, അലി മുഹമ്മദ്, പക്കീര്‍ മുഹമ്മദ്, സി.വൈ. ഷേയ്ക്ക് മുസ്തഫ, സുരേഷ് കുമാര്‍, എം. ഹബീബുള്ള, അബ്‌ന സംസാരിച്ചു. കെ.എ. ചന്ദ്രന്‍ മുന്‍കൈ എടുത്ത് കുടുംബമിത്ര ചാരിറ്റബിള്‍ സൊസൈറ്റിയാണ് പുസ്തകത്തിന്റെ പ്രസാധനം നിര്‍വഹിച്ചത്. അച്ചടിച്ച ആയിരം കോപ്പിയും സൗജന്യമായി വിതരണം ചെയ്യും.
ലാല്‍പേട്ട ജാമിആ മന്‍ബഊല്‍ അന്‍വാര്‍ അറബി കോളജ് പ്രിന്‍സിപ്പല്‍ മൗലവി ഫാജില്‍ ഹാഫിള് നൂറുല്‍ അമീന്‍ മന്‍ബഈ രചിച്ച തമിഴ് ഗ്രന്ഥത്തിന്റെ വിവര്‍ത്തനമാണ് 'സക്കാത്തിന്റെ നിയമ വിധികള്‍'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."