HOME
DETAILS

റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിന്; തിങ്കളാഴ്ച കടകള്‍ അടച്ചിടും

  
backup
August 19 2017 | 13:08 PM

ration-shop-owners-going-to-strike

മലപ്പുറം: റേഷന്‍ സമ്പ്രദായങ്ങളിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിന്. വ്യാപാരികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഓണത്തിനും പെരുന്നാളിനും മുമ്പ് വിതരണം ചെയ്യുക, നിലവിലെ ബി.പി.എല്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിരുന്ന കുടുംബങ്ങളെ എ.പി.എല്‍ പരിധിയിലേക്കമാറ്റിയ നടപടി തിരുത്തുക, എല്ലാ റേഷന്‍ ഷാപ്പുകളിലും അദാലത്ത് നടത്തി യഥാര്‍ഥ എ.പിഎല്‍, ബി.പി.എല്‍ കാര്‍ഡുടമകളെ തെരഞ്ഞെടുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് വ്യാപാരികള്‍ ഉന്നയിക്കുന്നത്.

കാര്‍ഡുടമകളുടെ വെട്ടിച്ചുരുക്കിയ വിഹിതം പുനസ്ഥാപിക്കണമെന്നും ഓണം , പെരുന്നാള്‍ പ്രമാണിച്ചു 15 കിലോ അരിയും രണ്ടുകിലോവീതം പഞ്ചസാരയും അനുവദിക്കണം.

റേഷന്‍ രംഗത്തെ വിവിധ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുമായി നേരത്തെ ചര്‍ച്ച നടത്തി തീരുമാനമെടുത്ത കാര്യങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കണമെന്നും റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച ഇക്കാര്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ റേഷന്‍ കടകളടച്ചിട്ട് തിരുവന്തപുരത്ത് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വര്‍ക്കിംങ് പ്രസിഡന്റ് കാടാമ്പുഴ മൂസ, സൈതലവി പറമ്പന്‍ സംബന്ധിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago