HOME
DETAILS

കര്‍ഷകന്‍ പൊതുമരാമത്തിനെതിരേ നിയമ നടപടിക്കൊരുങ്ങുന്നു

  
backup
August 10 2016 | 22:08 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8


നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ കുറുവന്‍ പുഴക്ക് കുറുകെ  പി ഡബ്ലു ഡി നിര്‍മിച്ച പാലത്തിനും അപ്രോച്ച് റോഡിനുമായി സ്ഥലം വിട്ടുനല്‍കിയ ഉടമക്ക് 11 വര്‍ഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരത്തുക ലഭിച്ചില്ല. ഇടിവണ്ണ സ്വദേശിയായ പൂവത്തിങ്കല്‍ ബേബിക്കാണ് പാലവും ഇതോട് അനുബന്ധിച്ചുള്ള അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം കഴിഞ്ഞ് 3 വര്‍ഷമായിട്ടും പണം ലഭിക്കാതിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബേബി പറഞ്ഞു. 2005ലാണ് മൂലേപ്പാടത്ത് തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നും 26സെന്റ് പാലത്തിനായി വിട്ടുനല്‍കിയത്.  
അന്നത്തെ എംഎല്‍എ ആയിരുന്ന ആര്യാടന്‍ മുഹമ്മദ് ആവശ്യപ്പെട്ട പ്രകാരമാണ് ഭൂമി പൊതുമരാമത്ത് വകുപ്പിന് വിട്ടുനല്‍കിയത്.  ഉടന്‍തന്നെ സര്‍ക്കാരില്‍നിന്നും ഭൂമിയുടെ നഷ്ടപരിഹാരത്തുക ലഭ്യമാക്കാമെന്നും ആര്യാടന്‍ ഉറപ്പുനല്‍കിയിരുന്നതായി ഇയാള്‍ പറയുന്നു. ഇത് വിശ്വസിച്ചാണ് സ്ഥലം നല്‍കിയത്. ഇവിടെ കച്ചവടത്തിനായി വാടകക്ക് നല്‍കിയിരുന്ന കെട്ടിടം പൊളിച്ചുമാറ്റിയും കായ്ഫലമുള്ള തെങ്ങുകളും കമുകുകളും വെട്ടിനീക്കിയുമാണ് സ്ഥലം നല്‍കിയത്.
2013ല്‍ പാലവും അപ്രോച്ച് റോഡും ഗതാഗതത്തിനായി തുറന്നുകൊടുക്കുന്ന അവസരത്തില്‍ പണത്തിന്റെ കാര്യം സൂചിപ്പിച്ചപ്പോള്‍ ഉദ്ഘാടനത്തിനുമുന്‍പ് പണം നല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. നിലവില്‍ അപ്രോച്ച് റോഡിനും പാലത്തിനുമായി വിട്ടുനല്‍കിയ ഭൂമി തന്റെ പേരില്‍തന്നെയാണ് തന്റെ സമ്മതപത്രം രേഖാമൂലം വാങ്ങാതെയാണ് പൊതുമരാമത്ത് വകുപ്പ് നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിയത്. നിയമപരമായ കാര്യങ്ങള്‍ പാലിക്കാതെ തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിര്‍മാണ പ്രവൃത്തി നടത്തിയതിന് പൊതുമരാമത്ത് വകുപ്പിനെതിരെ നടപടി സ്വീകരിക്കുമെന്ന് ബേബി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  11 minutes ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  29 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  37 minutes ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  44 minutes ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  an hour ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago