ദേശീയ പാത തടത്തില്വളവ് അപകട മേഖലയാകുന്നു
മങ്കട: ദേശീയപാത തിരൂര്‍ക്കാട് തടത്തില്‍ വളവ് നിത്യ അപകട മേഖലയാകുന്നു. ഇന്നലെ പുലര്‍ച്ചെ പാലക്കാട് ഭാഗത്തു നിന്നു കോഴി ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവറെ ഗുരുതര പരുക്കുകളോടെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു ദിവസത്തിനിടെ മൂന്നാമത്തെ അപകടമാണ് ഇന്നലെ നടന്നത്. തിങ്കളാഴ്ച രാത്രിയിലാണ് തടത്തില്‍ വളവില്‍ അമിത വേഗത്തില്‍ വന്ന ബസ് മറിഞ്ഞ് 26 പേര്‍ക്കു പരുക്കേറ്റത്. ചൊവ്വാഴ്ച രാത്രി ഏഴോടെ മലപ്പുറം ഭാഗത്തേക്ക് വന്ന സ്കോര്‍പ്പിയോ വാന്‍ കാല്‍നട യാത്രികനെ ഇടിച്ചിട്ടു രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ തടഞ്ഞ സംഭവവുമുണ്ട@ായി. കൊടും വളവായതിനാല്‍ ഇവിടെ ടാങ്കര്‍ അടക്കമുള്ള ഹെവി വാഹനങ്ങള്‍ വളക്കാന്‍ പ്രയാസമാണ്. ഇത് ഡിവൈഡര്‍ സ്ഥാപിക്കാനും പ്രതിസന്ധിയാകുന്നു. മൂന്നു ദിവസവും അപകടത്തില്‍പ്പെട്ടത് കയറ്റം കയറി വന്ന വാഹനങ്ങളാണ്. തെരുവു വിളക്കുകള്‍ തെളിയാത്തത് കാരണം മേഖലയില്‍ അപകടത്തില്‍പ്പെടുന്നവരുടെ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട.
കഴിഞ്ഞ ദിവസം കോഴി ലോഡുമായി വന്ന തമിഴ് ലോറിയും കയറ്റത്തിനിടയിലാണ് മറിഞ്ഞത്. സമീപത്തെ വാഹന ഷോറൂമിന്റെ മറവു മൂലം എതിരെ വരുന്ന വാഹനങ്ങളെ മുന്‍ കൂട്ടി കാണാനാവത്തതും അപകടത്തിനു കാരണമാകുന്നുണ്ടണ്ട്. സൂചനാ ബോര്‍ഡുകളും സുരക്ഷാ ക്രമീകരണങ്ങളും അടിയന്തിരമായി ഒരുക്കിയില്ലെങ്കില്‍ തടത്തില്‍ വളവ് അപകടങ്ങളുടെ തുടര്‍ കേന്ദ്രമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."