HOME
DETAILS
MAL
വഖ്ഫ് ബോര്‍ഡ് അവാര്‍ഡ് മീറ്റ് എട്ടിന് കോഴിക്കോട്
backup
August 20 2017 | 03:08 AM
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ സംസ്ഥാനത്ത് 100 മാര്‍ക്ക് നേടിയ മുസ്ലിം വിദ്യാര്‍ഥികളെയും സിവില്‍ സര്‍വിസ്, സി.എ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും ആദരിക്കാന്‍ കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് യോഗം തീരുമാനിച്ചു.
സെപ്റ്റംബര്‍ എട്ടിന് കോഴിക്കോട് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങ് കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, ന്യൂനപക്ഷ, വഖഫ്കാര്യമന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും.
ബോര്‍ഡ് യോഗത്തില്‍ ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. മെംബര്‍മാരായ എം.സി മായിന്‍ഹാജി, അഡ്വ.പി.വി.സൈനുദ്ദീന്‍, അഡ്വ.എം.ഷറഫുദ്ദീന്, അഡ്വ.ഫാത്തിമ റോസ്ന, ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ എം.കെ.സാദിഖ്, അഡ്മിനിസ്ട്രേറ്റീവ് കം അക്കൗണ്ട്സ് ഓഫീസര്‍ യു.അബ്ദുല്‍ ജലീല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."