അമിത ഫീസ് തിരിച്ചുനല്‍കാന്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് കര്‍ശന നിര്‍ദേശം
ന്യൂഡല്‍ഹി: അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്കെതിരേ കടുത്ത നടപടികളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സംസ്ഥാനത്തെ 449 സ്‌കൂളുകള്‍ക്കാണ് ആം ആദ്മി സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. അധികമായി ഈടാക്കിയ തുക രണ്ടാഴ്ചയ്ക്കുള്ളില്‍ കുട്ടികള്‍ക്കു തിരിച്ചുനല്‍കണമെന്നും ഇല്ലെങ്കില്‍ സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അരവിന്ദ് കേജ്‌രിവാള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിരമിച്ച ജഡ്ജി അനില്‍ദേവ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് സ്‌കൂളുകളിലെ അമിത ഫീസ് വര്‍ധനയെ കുറിച്ച് അന്വേഷിച്ചത്. അന്വേഷണത്തില്‍ കണ്ടെത്തിയ 449 സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ആറാം ശമ്പള കമ്മിഷന്‍ നിര്‍ദേശപ്രകാരം അധ്യാപകര്‍ക്ക് ശമ്പളവര്‍ധനവ് ഏര്‍പ്പെടുത്തിയതോടെയാണ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ വിദ്യാര്‍ഥികളുടെ ഫീസ് നിരക്ക് വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളെ വേട്ടയാടുകയല്ല. കമ്മിറ്റി നിര്‍ദേശങ്ങള്‍ പാലിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."