HOME
DETAILS

ഗൊരഖ്പൂരില്‍ മരിച്ച കുട്ടികളുടെ കുടുംബങ്ങളെ രാഹുല്‍ സന്ദര്‍ശിച്ചു

  
backup
August 20 2017 | 03:08 AM

%e0%b4%97%e0%b5%8a%e0%b4%b0%e0%b4%96%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d


ഗൊരഖ്പൂര്‍: ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ മരിച്ച കുട്ടികളുടെ വീടുകള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. വിവാദ സംഭവത്തില്‍ മരിച്ച നാലു കുട്ടികളുടെ കുടുംങ്ങളെയാണ് രാഹുല്‍ കണ്ടത്.
ആശുപത്രി സന്ദര്‍ശിക്കാനുള്ള തീരുമാനം മാറ്റിവച്ചാണു ദുരന്തത്തിനിരയായ കുട്ടികളുടെ കുടുംബങ്ങളെ നേരിട്ടു കാണാന്‍ രാഹുല്‍ എത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
നേരത്തെ, ബി.ആര്‍.ഡി ആശുപത്രി സന്ദര്‍ശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കത്തിനെതിരേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി കുടുംബങ്ങളെ നേരില്‍ കണ്ടത്.
രാഹുല്‍ ഗാന്ധിക്ക് സന്ദര്‍ശനം നടത്താനുള്ള പിക്‌നിക് കേന്ദ്രമല്ല ഗൊരഖ്പുരെന്ന് ആദിത്യനാഥ് പറഞ്ഞിരുന്നു. നാലു ഗ്രാമങ്ങളിലായി നാലു കുടുംബങ്ങളെയാണ് രാഹുല്‍ഗാന്ധി ഇന്നലെ സന്ദര്‍ശിച്ചത്. ഭഗാഡാ ഗ്രാമത്തില്‍ ഇരട്ടക്കുട്ടികളെ നഷ്ടപ്പെട്ട ബ്രഹ്മാദേവിന്റെ വീടാണ് ആദ്യം സന്ദര്‍ശിച്ചത്. ജോലി അടക്കമുള്ള എല്ലാവിധ സഹായങ്ങളും രാഹുല്‍ഗാന്ധി വാഗ്ദാനം ചെയ്തതായി ബ്രഹ്മാദേവ് പറഞ്ഞു.
കഴിഞ്ഞ 14ന് ഇവിടെയെത്തിയ മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് കുടുംബത്തിനു രണ്ടു ലക്ഷം രൂപ നല്‍കിയിരുന്നു.
രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചിട്ടില്ല. എന്നാല്‍, അഞ്ചുതവണ തുടര്‍ച്ചയായി ഗൊരഖ്പൂരില്‍നിന്ന് എം.പിയായിട്ടും മെഡിക്കല്‍ കോളജിനുവേണ്ടി യോഗി ആദിത്യനാഥ് ഒന്നും ചെയ്തില്ലെന്ന് ഗുലാം നബി ആസാദ് ആരോപിച്ചു.

ഗൊരഖ്പൂര്‍: മരണസംഖ്യ 105 ആയി
ഗൊരഖ്പൂര്‍: ബി.ആര്‍.ഡി ആശുപത്രി ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം നൂറ് കടന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒന്‍പതു കുട്ടികള്‍ കൂടി മരിച്ചതോടെ മരണസംഖ്യ 105 ആയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഡോക്ടറായ പി.കെ സിങ് മരണസംഖ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ മരിച്ച ഒന്‍പതുപേരില്‍ അഞ്ചുപേര്‍ നവജാത ശിശു വാര്‍ഡിലും രണ്ടുപേര്‍ മസ്തിഷ്‌കവീക്കം ചികിത്സിക്കുന്ന വാര്‍ഡിലുമായിരുന്നു. നവജാത ശിശുക്കള്‍ ഉള്‍പ്പെടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭൂരിഭാഗം കുട്ടികളും ഗുരുതരാവസ്ഥയിലാണുള്ളതെന്ന് ഡോ. പി.കെ സിങ് അറിയിച്ചു.
മരണങ്ങളെക്കുറിച്ച് സര്‍ക്കാരിനു വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിലുണ്ടായ ശിശുമരണങ്ങളെ കുറിച്ച് ആറ് ആഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ യു.പി സര്‍ക്കാരിനോടും മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടറോടും അലഹാബാദ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകനായ നൂതന്‍ ഠാക്കൂര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  25 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  25 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  25 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  25 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  25 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  25 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  25 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  25 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  25 days ago