രണ്ട് തലമുറകള്‍ക്ക് അറിവ് പകര്‍ന്നു നല്‍കിയ സുലൈമാന്‍ ഹാജി ഇനി ഓര്‍മ
കിനാലൂര്‍: കിനാലൂരിന്റെ കാരണവര്‍ ഇനി ഓര്‍മകളില്‍. കിനാലൂര്‍ നീളപ്പറമ്പില്‍ വീട്ടില്‍ സുലൈമാന്‍ ഹാജിയെ അറിയാത്തവരും അദ്ദേഹത്തോട് കുശലം പറയാത്തവരും വളരെ ചുരുക്കമായിരിക്കും.
രണ്ട് തലമുറയില്‍ പെട്ടവര്‍ക്ക് അറവിന്റെ ആദ്യാക്ഷരം പകര്‍ന്ന് നല്‍കിയ നാട്ടുകാരുടെ പ്രിയപ്പെട്ട സുലൈമാന്‍ ഹാജിയുടെ വിയോഗം നാടിന്റെ തീരാനഷ്ടമായിരിക്കുകയാണ്.
ജാതി, മത വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളോടും സുലൈമാന്‍ ഹാജി ഇടപഴകിയിരുന്നു. മഹല്ലിലെ മരണാനന്തര ചടങ്ങുകള്‍ക്ക് വര്‍ഷങ്ങളായി നേതൃത്വം നല്‍കിയിരുന്നത് അദ്ദേഹമായിരുന്നു. മരിക്കുന്നതിന്റെ രണ്ട് മാസം മുന്‍പ് വരെ അത് തുടര്‍ന്നു.
ഖുര്‍ആനുമായും പള്ളിയുമായും സുലൈമാന്‍ ഹാജിക്കുള്ള ബന്ധം പള്ളിയിലെ ഉസ്താദുമാരെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അനേകം തവണ ഖുര്‍ആന്‍ ഓതി തീര്‍ത്ത അദ്ദേഹം പതിവായി അഞ്ചോ ആറോ ജുസുഅ് ഓതാറുണ്ടായിരുന്നു. ഒരു മാസം മുന്‍പ് മാത്രമാണ് ആ പതിവ് തെറ്റിയതെന്ന് മക്കള്‍ പറയുന്നു.
97 ാംവയസിലും പള്ളിയില്‍ അഞ്ച് നേരവും ബാങ്ക് വിളിച്ചിരുന്ന സുലൈമാന്‍ ഹാജിക്ക് വാര്‍ധക്യം ദീനി പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസമായിരുന്നില്ല. ഒരു കാലത്ത് കിനാലൂരിലെ ഏറ്റവും നല്ല മാപ്പിളപ്പാട്ടുകാരന്‍ കൂടിയായിരുന്നു ഹാജി.
വിയോഗവാര്‍ത്ത കേട്ട് നൂറുകണക്കിന് ആളുകളാണ് സുലൈമാന്‍ ഹാജിയെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."