സര്‍ക്കാര്‍ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം: വി.എം ഉമ്മര്‍ മാസ്റ്റര്‍
താമരശേരി: മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടിക്കെതിരേ ദേശീയപതാകയെ അപമാനിച്ചുവെന്ന തരത്തില്‍ കേസെടുത്തത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് വി.എം ഉമ്മര്‍ മാസ്റ്റര്‍ പറഞ്ഞു.
മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപതാകയോടുള്ള ബഹുമാനം കൊണ്ടണ്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പതാക ഉയര്‍ത്തുന്നത്.
പതാക ഉയര്‍ത്തിയ കൊടിമരം പാര്‍ട്ടിയുടേതായിപ്പോയി എന്ന കാരണത്താല്‍ ദേശദ്രോഹിയായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോവില്ല.
ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് മാര്‍ഗരേഖ ലംഘിച്ച് പതാക ഉയര്‍ത്തിയ സംഭവത്തില്‍ കേസെടുക്കാത്ത സര്‍ക്കാരും പൊലിസും സംഘ്പരിവാര്‍ അജന്‍ഡണ്ട നടപ്പാക്കുകയാണ്.
മുസ്‌ലിം ലീഗിനെയും നേതാക്കളെയും താറടിക്കാനുള്ള ശ്രമത്തെ അവജ്ഞയോടെ തള്ളിക്കളയന്നുവെന്നും പൊലിസില്‍ നിന്ന് നീതിപൂര്‍വമായ സമീപനമാണ് സമൂഹം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ വി.എം ഉമ്മര്‍ മാസ്റ്റര്‍ അധ്യക്ഷനായി. ഇബ്രാഹിം എളേറ്റില്‍, അഡ്വ. വേളാട്ട് അഹമ്മദ്, യു.കെ അബു, താര അബ്ദുറഹിമാന്‍ ഹാജി, വി. ഇല്യാസ്, കെ.പി മുഹമ്മദന്‍സ്, വി.കെ കുഞ്ഞായിന്‍കുട്ടി മാസ്റ്റര്‍ സംസാരിച്ചു. ടി.കെ മുഹമ്മദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."