HOME
DETAILS
MAL
കുറുങ്ങാട്ട്കടവ് വളവില്‍ അപകടം പതിവാകുന്നു
backup
August 20 2017 | 04:08 AM
കട്ടാങ്ങല്‍: കൊടുവള്ളി കട്ടാങ്ങല്‍ റോഡില്‍ പുള്ളാവൂര്‍-കുറുങ്ങാട്ട്കടവ് പാലത്തിനടുത്ത് വളവില്‍ അപകടം പതിവാകുന്നു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ രണ്ടു കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
തോടിനു മുകളിലെ കെട്ടില്‍ തടഞ്ഞുനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ഇവിടെ തോടിനു മുകളില്‍ പാലം പണിത് മണ്ണിട്ടുയര്‍ത്തിയ സ്ഥലത്താണ് അപകടം നടന്നത്.
നേരത്തെ നിരവധി അപകടങ്ങള്‍ നടന്നിട്ടും സൂചനാ ബോര്‍ഡോ റോഡ് സൈഡില്‍ ഡിവൈഡറോ സ്ഥാപിക്കാര്‍ അധികൃതര്‍ തയാറായിട്ടില്ല. റോഡ് വീതികൂട്ടി കെട്ടിയുയര്‍ത്തി ഡിവൈഡറുകളും സൂചനാ ബോര്‍ഡുകളും സ്ഥാപിക്കാന്‍ അതികൃതര്‍ തയാറാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."