വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; 7600 രൂപ പിഴ ഈടാക്കി
നാദാപുരം: പഞ്ചായത്തു ചട്ടങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ 11 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ ഹെല്‍ത്ത് വിഭാഗം പിഴ ചുമത്തി.
നാദാപുരത്തു ഇന്നലെ ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിവിധ വകുപ്പുകളില്‍ 11 സ്ഥപനങ്ങള്ക്കെതിരേ പിഴ ചുമത്തിയത്. ഇവരില്‍ നിന്ന് 7600 രൂപ പിഴ ഈടാക്കുകയും ചെയ്തു.
മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനു ഹോട്ടല്‍ മണി കണ്ഠാലയം, ഗോള്‍ഡന്‍ കേക്ക് ബേക്കറി, രുചി ഹോട്ടല്‍, ലീല സണ്‍സ്,അവോലത്തെ ടേസ്റ്റി പാലസ് എന്നിവക്കും ശുചിത്വം പാലിക്കാത്തതിന് കുറ്റിയില്‍ ടീ ഷോപ്, അല്‍മദീന ഹോട്ടല്‍, മദീന കൂള്‍ബാര്‍, ദേവര ഹോട്ടല്‍ എന്നിവക്കും നിര്‍മാണ തീയതി രേഖപ്പെടുത്താതെ പാക്കറ്റ് ഫുഡ് സൂക്ഷിച്ചതിനു എം.ആര്.എ ബേക്കറി, കിങ്സ് ബര്‍ജര്‍ ബേക്കറി, സിഗരറ്റു വില്പന നടത്തിയതിനു മൂന്നു സ്ഥാപനങ്ങള്‍ക്കെതിരേയുമാണ് പിഴ ചുമത്തിയത്.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സുരേഷ് ബാബു, കെ. സതീഷ് ബാബു, ജെ.എച്ച്.ഐ രാജീവന്, ദീപാലേഖ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."