ഉത്സവത്തിമിര്‍പ്പില്‍ വയല്‍ക്കര ചുരുളന്‍ വള്ളം നീരണിഞ്ഞു
ചെറുവത്തൂര്‍: ജലോത്സവത്തെ നെഞ്ചേറ്റിയ വെങ്ങാട്ടു ഗ്രാമത്തില്‍ ശ്രീ വയല്‍ക്കര ചുരുളന്‍ വള്ളം ഉത്സവാന്തരീക്ഷത്തില്‍ നീരണിഞ്ഞു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ ഫഌഗ് ഓഫ് ചെയ്തു. ഇന്ത്യന്‍ വോളിബോള്‍ താരം അഞ്ചു ബാലകൃഷ്ണന് മുഖ്യാതിഥിയായി.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് വെങ്ങാട്ട് കുഞ്ഞിരാമന് തുഴ കൈമാറി.
എം. കുഞ്ഞിരാമന്, സാബുനാരായണന്‍ ആചാരി, ജോസ് ഇളംകുളം എന്നിവരെ ആദരിച്ചു. പ്രകാശന് ജഴ്സി പ്രകാശനം ചെയ്തു. മധു അച്ചാംതുരുത്തി, കെ. രാജേഷ്, ബി.വി പുരുഷോത്തമന്, പി. മിനിമോള്‍, വി. രാഘവന് സംസാരിച്ചു.
എട്ടുലക്ഷം രൂപ ചെലവിലാണു ചുരുളന്‍ വള്ളം തയാറാക്കിയത്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ ചുരുളന്‍ വള്ളങ്ങള്‍ പലതുണ്ടെങ്കിലും കുട്ടനാടന്‍ ശൈലിയില്‍ നിര്‍മിച്ച ആദ്യവള്ളമാണു ശ്രീ വയല്‍ക്കര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."