പൊന്നാനിയില്‍ വാഹനാപകടം രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് പരുക്ക്
പൊന്നാനി: പൊന്നാനി പളപ്രം ഹൈവേയില്‍ ഉറൂബ് നഗറിന് സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്. ഇന്നലെ രാവിലെ പത്തിനാണ് അപകടം.
പൊന്നാനി ടി.ബി ആശുപത്രിക്ക് സമീപം താമസിക്കുന്ന രായിന്റെ വീട്ടില്‍ സിദ്ദിഖിന്റെ മകള്‍ ഫാത്തിമ (18), പൊന്നാനി ആനപ്പടി സ്വദേശി വലിയപുരയ്ക്കല്‍ അഷ്റഫിന്റെ മകള്‍ സെഫീന (സെലു) (17), എന്നിവര്‍ക്കാണ് പരുക്കേറ്റത്. പൊന്നാനി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ചന്തപ്പടിയിലേക്ക് വരികയായിരുന്ന ഇവരെ കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കാറാണ് ഇടിച്ചത്.
ഇടിച്ച കാര്‍ നിര്‍ത്താതെ പോയെങ്കിലും പുതുപൊന്നാനി പാലത്തിന് സമീപം നാട്ടുകാര്‍ തടഞ്ഞു. പുതുപൊന്നാനി എം.ഐ ഗേള്‍സ് ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ഫാത്തിമ. തലയ്ക്കാണ് ഫാത്തിമയ്ക്ക് പരുക്കേറ്റത് ഫാത്തിമയെ തൃശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈയ്ക്ക് സാരമായി പരുക്കേറ്റ സെഫീനയെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശേപ്പിച്ചു. പൊന്നാനി ഐ.എസ്.എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് സെഫീന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."