HOME
DETAILS

വയനാടിനേറെ പ്രിയം പ്രിയങ്കയെ; 404619 വോട്ടിന്റെ ഭൂരിപക്ഷം

  
Web Desk
November 23, 2024 | 2:42 AM

Kerala By-Elections Wayanad Palakkad Chellakkara Results Expected Soon

വയനാടിനേറെ പ്രിയം പ്രിയങ്കയെ; 404619 വോട്ടിന്റെ ഭൂരിപക്ഷം 

പ്രിയങ്ക ഗാന്ധിക്ക് വയനാട്ടില്‍ വന്‍ ഭൂരിപക്ഷം. 404619 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രിയങ്കക്കെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

 

 01.04pm

പാലക്കാടിനെ 'കൈ'യ്യിലാക്കി രാഹുല്‍; ജയം റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍
എല്ലാ വിദ്വേഷ പ്രചാരണങ്ങളേയും കാറ്റില്‍ പറത്തി പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയം. 18724 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം. ഷാഫി പറമ്പിലിനേക്കാള്‍ ഭൂരിപക്ഷത്തിലാണ് രാഹുലിന്റെ ജയം. 

ചേലക്കര എല്‍.ഡി.എഫിന് ; 12,122 ഭൂരിപക്ഷത്തില്‍ പ്രദീപിന് ജയം

പാലക്കാടിന് മധുര 'മാങ്കൂട്ടം';  വയനാട്ടില്‍ 'കൈ' പിടിച്ചത് ലക്ഷങ്ങള്‍, ചെഞ്ചായമണിഞ്ഞ് ചേലക്കര  

ബി.ജെ.പിയെ ഞെട്ടിച്ച് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിന്റെ ലീഡ് 15,000 കടന്നു.  ചേലക്കരയില്‍ പ്രദീപിന് 12000ത്തിലേറെയാണ് ഭൂരിപക്ഷം . വയനാട്ടിലാകട്ടെ ലക്ഷങ്ങളാണ് ഭൂരിപക്ഷം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്നര ലക്ഷം കടന്നിട്ടുണ്ട്. 

11.58 am
രാ
ഹുലിന്റെ ലീഡ് 10,000 കടന്നു, മൂന്നു ലക്ഷം പിന്നിട്ട് പ്രിയങ്ക, ചേലക്കരയുറപ്പിച്ച് പ്രദീപ്  

11.29

രാഹുലിന്റെ ലീഡ് അയ്യായിരത്തിലേക്ക്; ചേലക്കരയില്‍ എല്‍.ഡി.എഫ് 10000 കടന്നു 

10.56am

പാലക്കാട് ലീഡ് തിരിച്ചു പിടിച്ച് രാഹുല്‍, വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് രണ്ട് ലക്ഷത്തിലേക്ക് 

പാലക്കാട് ലീഡ് തിരിച്ചു പിടിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍. രാഹുലിന്റെ ലീഡ് ആയിരം കടന്നു. അതേസമയം ചേലക്കരയില്‍ ലീഡ് നില പിറകോട്ടില്ലാതെ തുടരുകയാണ് ചേലക്കരയില്‍ പ്രദീപ്. 8567 ആണ് പ്രദീപിന്റെ ലീഡ്. വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് രണ്ടു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 

 

10.50 am
പാലക്കാട് ബി.ജെ.പിയുടെ ലീഡ് താഴേക്ക്, ചേലക്കര ചുവന്നു തന്നെ 

പാലക്കാട് ലീഡ് ഉണ്ടെങ്കിലും പ്രതീക്ഷയില്ലാതെ ബി.ജെ.പി. 412 വോട്ടിന്റെ ലീഡാണ് ഇപ്പോള്‍ കൃഷ്ണകുമാറിന്. അതേസമയം ചേലക്കരയില്‍ ലീഡ് നില പിറകോട്ടില്ലാതെ തുടരുകയാണ് ചേലക്കരയില്‍ പ്രദീപ്. 8567 ആണ് പ്രദീപിന്റെ ലീഡ്. വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് രണ്ടു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 


പാലക്കാട് വീണ്ടും കൃഷ്ണകുമാര്‍; ചേലക്കരയില്‍ എല്‍.ഡി.എഫ് കുതിപ്പ് തുടരുന്നു

ചേലക്കരയില്‍ എല്‍.ഡി.എഫ് മുന്നേറ്റമാണ് കാണുന്നത്. ഏഴായിരം കടന്നിരിക്കുകയാണ് യു.ആര്‍ പ്രദീപിന്റെ ഭൂരിപക്ഷം.

രാഹുലിന്റെ കുതിപ്പിന് കൃഷ്ണകുമാര്‍ തടയിടുന്ന കാഴ്ചയാണ് ഇപ്പോള്‍ പാലക്കാട് കാണുന്നത്.

10.16am

ഒരു ലക്ഷം കടന്ന് പ്രിയങ്കയുടെ ലീഡ്; ബി.ജെ.പി കോട്ടകള്‍ പിടിച്ചടക്കി രാഹുല്‍ കുതിക്കുന്നു, ചേലക്കര എല്‍.ഡി.എഫിനൊപ്പം 

വയനാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മുന്നേറുമ്പോള്‍ പോള്‍ ചെയ്ത വോട്ടുകളും ഭീമന്‍ ഓഹരി പ്രിയങ്കക്ക്. തുടക്കം മുതല്‍ ഒരിക്കല്‍ പോലും പിറകിലാവാതെ മുന്നേറുന്ന പ്രിയങ്കയുടെ ഭൂരിപക്ഷം ഒരു ലക്ഷം പിന്നിട്ടിരിക്കുന്നു. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി എല്‍.ഡി.എഫിലെ സത്യന്‍ മൊകേരി നേടുന്നതിനേക്കാള്‍ നാലിരട്ടി വോട്ടാണ് അവര്‍ നേടുന്നത്.

പാലക്കാട് രാഹുല്‍ മുന്നില്‍ 

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു

9.18
പാലക്കാട് ബി.ജെപിയുടെ ലീഡ് കുറയുന്നു; പ്രിയങ്കയുടെ ഭൂരിപക്ഷം 40,000 കടന്നു

9.00

പ്രിയങ്കയുടെ ഭൂരിപക്ഷം 30,000 കടന്നു; പ്രദീപ് 2000ത്തിലേക്ക്, കൃഷ്ണ കുമാറിനും ആയിരത്തിലേറെ ഭൂരിപക്ഷം

8.12 am

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു; ആദ്യ ലീഡ് ചേലക്കരയില്‍ എല്‍.ഡി.എഫ്, പാലക്കാട്ട് കൃഷ്ണകുമാര്‍, വയനാട്ടില്‍ പ്രിയങ്ക കുതിപ്പ്
തിരുവനന്തപുരം: രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാന്‍ നിമിഷങ്ങള്‍ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. ചേലക്കരയിലും വയനാട്ടിലും വോട്ടുകള്‍ എണ്ണി തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 

ആദ്യ ഫലസൂചനകളില്‍ ചേലക്കര എല്‍.ഡി.എഫിനാണ് മുന്‍തൂക്കം. പാലക്കാട് ബി.ജെ.പി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറും മുന്നേറുന്നു. വയനാട്ടില്‍ പ്രിയങ്കയുടെ കുതിപ്പ് തന്നെയാണ് കാണിക്കുന്നത്. 


മൂന്ന് മണ്ഡലങ്ങളില്‍ ത്രികോണ മത്സരം നടന്നത് പാലക്കാട് തന്നെയാണ്. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് അനായാസ ജയം സാധ്യമാകുമോ? ഡോ.പി. സരിനിലൂടെ എല്‍ഡിഎഫ് വിജയക്കൊടി പാറിക്കുമോ അതോ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി സി കൃഷ്ണകുമാറിലൂടെ ഇത്തവണ നിയമസഭയില്‍ ഒരു സീറ്റ് ഉറപ്പിക്കുമോ. പാലക്കാട് ഫലം പ്രവചനാതീതമാണ്.

ചേലക്കര നിലനിര്‍ത്തുക എല്‍.ഡി.എഫിന് വളരെ സുപ്രാധാനമാണ്. മറിച്ചായാല്‍ സര്‍ക്കാര്‍ പല ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ടി വരും. വയനാട്ടില്‍ യുഡിഎഫിന് ആശങ്കയേ ഇല്ല. പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം എത്രയാകും എന്നതിലാണ് കണക്കൂട്ടലുകള്‍.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പണി നടക്കാതെ കരാറുകാരന് കോടികൾ; തമിഴ്‌നാട് മുൻ മന്ത്രി ഇ.വി. വേലുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്, ഒന്നാം പ്രതി!

crime
  •  22 days ago
No Image

മാസപ്പടി കേസ്: വീണ ടിയെ ഇഡി ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു; കനത്ത സുരക്ഷയിൽ കൊച്ചിയിൽ മാരത്തൺ ചോദ്യം ചെയ്യൽ, വീണ്ടും സമൻസ്

Kerala
  •  22 days ago
No Image

മസ്‌കത്തിൽ നിന്നും അബുദബിയിലേക്ക് ഒമാൻ എയറിന്റെ പുതിയ പ്രതിദിന സർവീസ്; ജൂലൈ 9 മുതൽ ആരംഭിക്കും

oman
  •  22 days ago
No Image

സൈലൻസറിലൂടെ 'തീ തുപ്പും'; കാതടപ്പിക്കുന്ന ശബ്ദവുമായി പൂക്കികളുടെ സാഹസിക പാച്ചിൽ; കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  22 days ago
No Image

ഒമാനിലെ സുഹാറിൽ യാത്രാബസ് മറിഞ്ഞ് 18 പേർക്ക് പരുക്ക്

oman
  •  22 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോച്ച് മനുവിന് 35 വർഷം കഠിനതടവ്, ഇത് രണ്ടാമത്തെ ശിക്ഷ!

crime
  •  22 days ago
No Image

‌48 മണിക്കൂറിനുള്ളിൽ വിറ്റുപോയത് 5000 ടിക്കറ്റുകൾ; ഇത്തിഹാദ് റെയിൽ സർവീസിന് ജൂൺ 30 ന് തുടക്കമാകും

uae
  •  22 days ago
No Image

റെക്കോർഡുകൾ തകർക്കാൻ സൂര്യവംശി വരുന്നു; ഇന്ത്യ-അയർലൻഡ് ടി20 നാളെ മുതൽ, മത്സരസമയത്തിൽ മാറ്റം!

Cricket
  •  22 days ago
No Image

ലോക ലഹരിവിരുദ്ധ ദിനം; കേരളത്തില്‍ നാളെ ഡ്രൈ ഡേ

Kerala
  •  22 days ago
No Image

ദാരിദ്ര്യത്തിന്റെ കനൽവഴികൾ കടന്ന് വംശീയതയുടെ പ്രതിരോധ കോട്ട തകർത്തവൻ; സാംബ താളത്തിന്റെ പുതിയ രാജാവായി വിനി

Football
  •  22 days ago