HOME
DETAILS

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

  
Web Desk
November 23, 2024 | 2:32 AM

Live Updates on Wayanad Palakkad Chellakkara By-Elections  Maharashtra Jharkhand Assembly Results


തിരുവനന്തപുരം: വയനാട്, പാലക്കാട്, ചേലക്കര..രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മൂന്നിടവും ആര്‍ക്കൊപ്പം നില്‍ക്കും എന്നറിയാന്‍ അഭൂതപൂര്‍വ്വമായ കാത്തിരിപ്പിലാണ് മലയാളികള്‍. 

രാവിലെ കൃത്യം എട്ടുമണിക്ക് തന്നെ വോട്ടെണ്ണി തുടങ്ങി. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുന്നത്. അര മണിക്കൂറിനുള്ളില്‍ തന്നെ ആദ്യഫലങ്ങള്‍ പുറത്തുവരും. 10 മണിയോടെ ചിത്രം തെളിയും. 12 മണിയോടെ ഏറെക്കുറേ പൂര്‍ണമായും ഫലം വ്യക്തമാകും.

മൂന്ന് മണ്ഡലങ്ങളില്‍ ത്രികോണ മത്സരം നടന്നത് പാലക്കാട് തന്നെയാണ്. പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് അനായാസ ജയം സാധ്യമാകുമോ? എന്നാണ് ഇവിടെ ഉറ്റു നോക്കുന്നത്. യു.ഡി.എഫ് വിട്ട് തങ്ങള്‍ക്കൊപ്പമെത്തിയ ഡോ.പി. സരിനിലൂടെ എല്‍.ഡി.എഫ് വിജയക്കൊടി പാറിക്കുമോ അതോ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബി.ജെ.പി സി കൃഷ്ണകുമാറിലൂടെ ഇത്തവണ നിയമസഭയില്‍ ഒരു സീറ്റ് ഉറപ്പിക്കുമോ. പാലക്കാട് ഫലം പ്രവചനാതീതമാണെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 

ചേലക്കര നിലനിര്‍ത്തുക എല്‍.ഡി.എഫിന് വളരെ സുപ്രാധാനമാണ്. മറിച്ചായാല്‍ സര്‍ക്കാര്‍ പല ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ടി വരും. വയനാട്ടില്‍ യു.ഡി.എഫിന് ആശങ്കയേ ഇല്ല. പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം എത്രയാകും എന്ന് മാത്രമാണ് മുന്നണി ചിന്തിക്കുന്നത്. 

ഇതോടൊപ്പം മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭകളുടെ ഫലവും ഇന്നറിയാം. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്ക് ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. രണ്ട് ഘട്ടങ്ങളിലായി നടന്ന ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടവും പാലക്കാട്ടും ഇതേദിവസം വോട്ടെടുപ്പ് നടന്നു.ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനനഗരി സ്ഥിതിചെയ്യുന്നതും നിയമസഭാ അംഗബലം കൊണ്ട് രാജ്യത്ത് മൂന്നാംസ്ഥാനത്തുള്ളതുമായ മഹാരാഷ്ട്രയുടെ ഫലമാണ് ദേശീയതലത്തില്‍ ഏറ്റവും നിര്‍ണായകം. എന്‍.സി.പിയും ശിവസേനയും പിളര്‍ന്നശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പെന്ന നിലക്കും ഫലത്തിന് പ്രത്യേകതയുണ്ട്. തീവ്രവര്‍ഗീയപ്രചാരണം നടത്തി അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നണി തടഞ്ഞുനിര്‍ത്തുമോയെന്നും ഇന്നറിയാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി കുറയുന്നു; കാരണം വിലക്കിഴിവിലെ കുറവും അമേരിക്കൻ സമ്മർദ്ദവും

National
  •  a few seconds ago
No Image

കാടുവെട്ട് യന്ത്രം ഉപയോ​ഗിച്ച് കൊലപാതകം; പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലിസ്

Kerala
  •  8 hours ago
No Image

വീണ്ടും യൂ ടേണ്‍; ബിഹാറില്‍ മത്സരിക്കാനില്ലെന്ന് ജഎംഎം; ഇന്‍ഡ്യ സഖ്യത്തില്‍ പുനപരിശോധന ആവശ്യമെന്നും പാര്‍ട്ടി

National
  •  9 hours ago
No Image

സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് ചട്ടവിരുദ്ധം;  വിലക്ക് മറികടന്നാല്‍ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

National
  •  9 hours ago
No Image

മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു; ദാരുണമായ ആപകടം മൈസൂരു സാലിഗ്രാമത്തിൽ

National
  •  9 hours ago
No Image

പ്രീമിയർ ലീഗിൽ എന്താണ് സംഭവിക്കുന്നത്; നിലവിലെ ചാമ്പ്യൻമാർക്ക് തുടർച്ചയായ മൂന്നാം തോൽവി; ആൻഫീൽഡിൽ യുണൈറ്റഡ് ജയിച്ചത് 10 വർഷത്തിന് ശേഷം

Football
  •  10 hours ago
No Image

കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി അറസ്റ്റിൽ

crime
  •  10 hours ago
No Image

ആ പ്രതിജ്ഞ പാലിക്കും, നെതന്യാഹു കാനഡയിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യും; ട്രൂഡോയുടെ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി കാർണി

International
  •  10 hours ago
No Image

മത്സരയോട്ടത്തിനിടെ ബസ് സ്കൂട്ടറിൽ തട്ടി; റോഡിൽ വീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

റൺവേയിൽ നിന്ന് തെന്നിമാറിയ കാർഗോ വിമാനം കടലിൽ പതിച്ചു; രണ്ട് പേർ മരിച്ചു, നാല് ജീവനക്കാർ രക്ഷപ്പെട്ടു

International
  •  11 hours ago