പാര്‍ക്ക് നിര്‍മാണം: വനം ഓഫിസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്, യോഗത്തില്‍ ഭിന്നാഭിപ്രായം
നിലമ്പൂര്‍: കക്കാടംപൊയിലില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി 23ന് നിലമ്പൂരിലെ നോര്‍ത്ത് വനം ഡിവിഷന് ഓഫിസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച് നടത്താന്‍ കോണ്‍ഗ്രസ് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.
രാവിലെ പതിനൊന്നിന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. അന്‍വറിനെതിരെ പ്രതിഷേധിക്കുന്ന നിലപാടില്‍ ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്നോട്ട് മാറിയതായി സൂചനയുണ്ട്. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ഭിന്നാഭിപ്രായമാണ് പ്രകടിപ്പിക്കപ്പെട്ടത്. ആര്യാടന് ഷൗക്കത്ത് ഉള്‍പ്പെടെയുള്ള ഭൂരിഭാഗം പ്രതിഷേധം ശക്തമാക്കണമെന്നാവശ്യപ്പെട്ടപ്പോള് ചിലര്‍ കൂടരഞ്ഞി പഞ്ചാത്തിലെ പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായം തേടിയതിന് ശേഷം മതി പ്രതിഷേധങ്ങള്‍ എന്നറിയിക്കുകയായിരുന്നു.
പ്രതിഷേധ സമരത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന് ആര്യാടന് മുഹമ്മദ് അറിയിക്കുകയും ചെയ്തു.
കോണ്‍ഗ്രസിലെ ചില നേതാക്കള്‍ അന്‍വറിന് അനുകൂലമായി നിലപാട് കൈകൊള്ളുന്നതായി യോഗത്തില്‍ സംസാരമുയരുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."