HOME
DETAILS

ജില്ലാതല ഓണം-ബക്രീദ് മേളക്ക് തുടക്കമായി വിലക്കയറ്റം തടയാന്‍ തുടര്‍ന്നും കരുതലെടുക്കും: മന്ത്രി ബാലന്‍

  
backup
August 21 2017 | 03:08 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b4%b2-%e0%b4%93%e0%b4%a3%e0%b4%82-%e0%b4%ac%e0%b4%95%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a6%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%b3-3


സെപ്റ്റംബര്‍ മൂന്ന് വരെ തുടരുന്ന ജില്ലാതല ഓണം-ബക്രീദ് മേളക്ക്് തുടക്കമായി. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 14 ദിവസം നീളുന്നതും താലൂക്ക് തലത്തില്‍ ഒന്‍പത് ദിവസം നീളുന്നതും എല്ലാ നിയോജകമണ്ഡലങ്ങളിലും -പഞ്ചായത്ത് തലത്തിലും അഞ്ച് ദിവസം നീളുന്നതുമായ പ്രത്യേക ഓണ ചന്തകള്‍ ആരംഭിക്കുമെന്ന്് നിയമ-സാംസ്‌കാരിക പട്ടികജാതി-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ മേള ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
1470ഓളം പ്രത്യേക ഓണചന്തകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കും. തുടര്‍ന്നുളള അഞ്ച് വര്‍ഷം നിത്യോപയോഗ അവശ്യ സാധനങ്ങള്‍ ഉള്‍പ്പെട്ട 13 ഇനങ്ങളുടെ വില പൊതുവിപണിയെ അപേക്ഷിച്ച് പിടിച്ച് നിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെ 1,55,471 പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 15 കിലൊ അരിയും എട്ടിനം പലവ്യജ്ഞനങ്ങളും ഓണത്തോടനുബന്ധിച്ച് സൗജന്യമായി വിതരണം ചെയ്യും. ഇതിനായി 13 കോടി നീക്കിയിട്ടുണ്ട്. കൂടാതെ 60 കഴിഞ്ഞ 51476 പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്ക്് സൗജന്യമായി ഓണക്കോടിയും വിതരണം ചെയ്യും. 3.93 കോടിയാണ് ഇതിനായി നീക്കിയിരിക്കുന്നത്. സംസ്ഥാനതലത്തില്‍ 81 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്ക് കിലോക്ക് 22 രൂപ നിരക്കില്‍ പഞ്ചസാര വിതരണം ചെയ്യും. ഇതിനു പുറമെ എ.പി.എല്‍ വിഭാഗക്കാര്‍ക്ക് സബ്‌സിഡി നിരക്കിലും നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. സബ്‌സിഡിയും വിലക്കുറവും പൊതുജനങ്ങളുടെ അവകാശമാണ് മറിച്ച് ഔദാര്യമല്ല എന്ന മനോഭാവത്തോടെയുളള സമീപനമാണ് സര്‍ക്കാരിന്റേത്. സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്ന പൊതുജനങ്ങളോട് ബന്ധപ്പെട്ട ജീവനക്കാര്‍ മാന്യത പുലര്‍ത്തണമെന്നും പൊതുജനങ്ങളും സംയമനത്തോടെ പെരുമാറണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുളളയുടെ വിലക്കയറ്റം തടയാന്‍ വില അവലോകന സെല്‍ രൂപീകരിച്ചിട്ടുണ്ട്. സിവില്‍ സപ്ലൈസ്-കണ്‍സ്യൂമര്‍ഫെഡ്-കൃഷി വകുപ്പുകള്‍ ഏകോപിച്ച് കൊണ്ടാവും സെല്ലിന്റെ പ്രവര്‍ത്തനം. ജി.എസ്.ടി നിലവില്‍ വന്ന സാഹചര്യത്തില്‍ സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, സഹകരണസംഘം, കൃഷി വകുപ്പുകള്‍ തികച്ചും കരുതലോടെ വിലക്കയറ്റം തടയാല്‍ വിപണിയില്‍ ഇടപെടുന്നുണ്ട്. ജി.എസ്.ടിയുടെ പേരില്‍ ഇരട്ട നികുതി ഈടാക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
കോട്ടമൈതാനത്ത് നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി അധ്യക്ഷയായി. പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീളാ ശശിധരന്‍ ആദ്യ വില്‍പന നിര്‍വഹിച്ചു. സപ്ലൈകോ റീജിയണല്‍ മാനേജര്‍ പി. ദാക്ഷായണിക്കുട്ടി, സപ്ലൈകോ ഡിപ്പോ അസിസ്റ്റന്റ് മാനേജര്‍ കെ.എം പത്മജ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago