HOME
DETAILS

ഗ്രന്ഥശാലകള്‍ സാമൂഹ്യ-സാംസ്‌കാരിക മുന്നേറ്റത്തിന് കരുത്തേകും: വി.എസ്

  
backup
August 21 2017 | 04:08 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a5%e0%b4%b6%e0%b4%be%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af-%e0%b4%b8-2


മണ്ണഞ്ചേരി :ഗ്രന്ഥശാലകള്‍ നമ്മുടെ സാമൂഹ്യ-സാംസ്‌കാരിക മുന്നേറ്റത്തിന് നല്‍കുന്ന സംഭാവനകള്‍ ചെറുതല്ലെന്ന് ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍.
ചെട്ടികാട് ഔവ്വര്‍ ലൈബ്രറി സുവര്‍ണ്ണ ജൂബിലി ആഘോഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലൈബ്രറികളെ ഗ്രാമീണ സര്‍വകലാശാലകള്‍ എന്നാണ് വിളിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ രംഗത്ത് സര്‍വകലാശാലകള്‍ നടത്തുന്നതിന് സമാനമായ വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളാണ് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ലൈബ്രറികള്‍ നടത്തിക്കൊണ്ടണ്ടിരിക്കുന്നത്.
കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക മുന്നേറ്റത്തിന് ഊര്‍ജ്ജം പകര്‍ന്നത് ഇവിടത്തെ ഗ്രന്ഥശാലകള്‍ കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകളും, സംവാദങ്ങളുമായിരുന്നു. പുതിയ പുസ്തകങ്ങളെക്കുറിച്ചും, പുതിയ രാഷ്ട്രീയ-സാംസ്‌കാരിക പ്രവണതകളെക്കുറിച്ചുമെല്ലാം ഗൗരവമായ ചര്‍ച്ചകള്‍ നടന്നിട്ടുള്ളത് ഗ്രന്ഥശാലകള്‍ കേന്ദ്രീകരിച്ചാണ്.
എന്നാല്‍ ഇന്ന് കാലവും, നമ്മുടെ ജീവിതവും വല്ലാതെ മാറിയിരിക്കുകയാണ്.
എല്ലാവരും തിരക്കുകളുടേയും നാനാവിധ തത്രപ്പാടുകളുടേയും ഇടയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഗ്രന്ഥശാലകള്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളുടേയും, സംവാദങ്ങളുടേയും വേദികള്‍ കുറഞ്ഞു വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി ടി എം തോമസ് ഐസക് സുവര്‍ണ്ണജൂബിലി ദീപം തെളിച്ചു. ബാലചന്ദ്രന്‍ വടക്കേടത്ത് സുവര്‍ണ്ണ ജൂബിലി സന്നേശം നല്‍കി.
ആര്‍ രാധാകൃഷ്ണന്‍,ഇലപ്പിക്കുളം രവീന്ദ്രന്‍,ഡോ:അമൃത,എന്‍ പി സ്‌നേഹജന്‍,കെ എന്‍ പ്രേമാനന്ദന്‍,ജിമ്മി കെ ജോസ് എന്നിവര്‍ സംസാരിച്ചു. പി എസ് ജോയ് സ്വാഗതവും വി കെ സാനു നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  20 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  20 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  20 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  20 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  20 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  20 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  20 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  20 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  20 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  20 days ago