ആളൂര്‍ പൊലിസ് സ്റ്റേഷനില്‍ ഇനി മുതല്‍ കേസെടുക്കും
സ്റ്റേഷനിലെ കേസുകള്‍ ഏത് കോടതിയുടെ പരിധിയില്‍ വരുമെന്ന ഹൈകോടതി നോട്ടിഫിക്കേഷന്‍ ലഭിക്കാത്തതുമൂലം ഇത് വരെ ഇവിടെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു
ആളൂര്‍: പുനര്‍പ്രവര്‍ത്തനം ആരംഭിച്ച് മാസമെന്ന് തികഞ്ഞിട്ടും കേസെടുക്കാന്‍ കഴിയാതെയിരുന്നിരുന്ന ആളൂര്‍ പൊലിസ് സ്റ്റേഷനില്‍ ഇനി മുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് തുടങ്ങും. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്ത ആളൂര്‍ പൊലിസ് സ്റ്റേഷന്‍ കഴിഞ്ഞ ജൂണ്‍ 29 നാണ് കോടതി നിര്‍ദേശപ്രകാരം പുനര്‍പ്രവര്‍ത്തനം ആരംഭിച്ചത്. 11 പൊലിസുകാരെ ഇവിടെ നിയമിച്ചിട്ടുമുണ്ട്.
എന്നാല്‍ സ്റ്റേഷനിലെ കേസുകള്‍ ഏത് കോടതിയുടെ പരിധിയില്‍ വരുമെന്ന ഹൈകോടതി നോട്ടിഫിക്കേഷന്‍ ലഭിക്കാത്തതുമൂലം ഇത് വരെ ഇവിടെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ചാലക്കുടി കോടതിയില്‍ കേസുകള്‍ വേണമെന്ന ആവശ്യവുമായി ചാലക്കുടിയിലെ അഭിഭാഷകരും ഇരിങ്ങാലക്കുട കോടതിയില്‍ വേണമെന്ന ഇരിങ്ങാലക്കുട കോടതിയിലെ അഭിഭാഷകരും തമ്മിലുള്ള തര്‍ക്കമാണ് നോട്ടിഫിക്കേഷന്‍ വൈകിപ്പിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരം ചാലക്കുടി കോടതിയുടെ കീഴില്‍ തല്‍ക്കാലം പ്രവര്‍ത്തിക്കാനാണ് ആളൂര്‍ പൊലിസ് സ്‌റ്റേഷന് നോട്ടിഫിക്കേഷന്‍ ലഭിച്ചിരിക്കുന്നത്. സ്റ്റേഷന്റെ പരിധിയില്‍ ആളൂര്‍, മുരിയാട്, കല്ലേറ്റുംകര, കടുപ്പശ്ശേരി, കൊറ്റനെല്ലൂര്‍, താഴേക്കാട് വില്ലേജുകള്‍ ആണ് ഉള്ളത്. ആളൂര്‍ പൊലിസ് സ്റ്റേഷന്‍ ഇരിങ്ങാലക്കുട പൊലിസ് സര്‍ക്കിളിനു കീഴില്‍ നാലാമത്തെയും ഇരിങ്ങാലക്കുട സബ് ഡിവിഷനിലിലെ പതിനൊന്നാമത്തേയും സ്റ്റേഷനാണ്.
ഇരിങ്ങാലക്കുട റയില്‍വേ സ്റ്റേഷനും ആളൂര്‍ പഞ്ചായത്തും മുരിയാട് പഞ്ചായത്തും വേളൂക്കര പഞ്ചായത്തും അഞ്ച് പൊലിസ് സ്റ്റേഷനുകളുടെ അധീനതയിലായിരുന്നതിനാല്‍ പലപ്പോഴും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് പുതിയ സ്റ്റേഷന്‍പ്രവര്‍ത്തനം ആരംഭിച്ചത്. ചാലക്കുട, മാള, ഇരിങ്ങാലക്കുട, കൊടകര സ്റ്റേഷനുകളാണ് ആളൂര്‍ സ്റ്റേഷന്‍ അതിര്‍ത്തി പങ്കിടുന്നത്. ഏകദേശം 70000 ജനസംഖ്യയാണ് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."