കൃഷിഭൂമിയും വീടും ജപ്തി നടപടികളില്‍നിന്ന് ഒഴിവാക്കും
തിരുവനന്തപുരം: കര്‍ഷകരുടെ കൃഷിഭൂമിയും വീടും ജപ്തി നടപടികളില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള പ്രമേയം നിയമസഭ പാസാക്കി. കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി മുന്‍നിര്‍ത്തി മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്. 1000 ചതുരശ്ര അടിയില്‍ താഴെയുള്ള വീടുകളെയും ഗ്രാമങ്ങളില്‍ ഒരേക്കറും നഗരപ്രദേശത്ത് 50 സെന്റും കൃഷിഭൂമി ഉള്ളവരെയുമാണ് ജപ്തിയില്‍നിന്ന് ഒഴിവാക്കുക. അഞ്ചുലക്ഷം വരെ വായ്പയെടുത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
കൃഷിഭൂമി പണയപ്പെടുത്തി വായ്പയെടുത്ത ശേഷം ജപ്തി ഭീഷണി നേരിടുന്ന ചെറുകിട കര്‍ഷകരെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിനായി റവന്യൂ റിക്കവറി ആക്ടിലെ സെക്ഷന്‍ 34ല്‍ ആവശ്യമായ ഭേദഗതി വരുത്തും. നിലവിലെ നിയമപ്രകാരം അഞ്ചുലക്ഷം വരെ വായ്പയെടുക്കുന്ന കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. കൃഷി ഭൂമി നഷ്ടപ്പെടുന്ന അവസ്ഥ ഇതോടെ ഇല്ലാതാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭേദഗതി പ്രമേയത്തെ പ്രതിപക്ഷവും അനുകൂലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."