സ്‌കൂള്‍ മാനേജര്‍ സ്ഥാനത്തേക്ക് മടങ്ങിവരവില്ലെന്ന് പിള്ള
കൊട്ടാരക്കര: വാളകം രാമവിലാസം ഹയര്‍സെക്കന്ററി സ്‌കൂളിലെ മാനേജര്‍ സ്ഥാനത്തേക്ക് ഇനി മടങ്ങിവരില്ലന്ന് പിള്ള ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കി.
കെ.ഇ.ആര്‍ ചട്ടമനുസരിച്ച് കേസില്‍ ശിക്ഷിച്ച ആള്‍ക്ക് സ്‌കൂളിന്റെ മാനേജര്‍ ആയി തുടരാന്‍ യോഗ്യതയില്ലന്ന് കാണിച്ച സ്ൂകളിലെ അധ്യാപികയും വിവാദമായ വാളകം സംഭവത്തിലെ കൃഷ്ണകുമാറിന്റെ ഭാര്യയുമായ ഗീത സമര്‍പ്പിച്ച കേസില്‍ സത്യവാങ്ങ്മൂലം നല്‍കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഈ കേസിനെ തുടര്‍ന്ന് മാനേജര്‍ സ്ഥാനം മരുമകന്‍ മോഹന്‍ദാസിന് കൈമാറി പിള്ള കൊട്ടാരക്കര ഡി.ഇ.ഒക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ അധികാരം കൈമാറിയാല്‍ കേസ് കഴിയുമ്പോള്‍ വീണ്ടും പിള്ള സ്ഥാനത്തേക്ക് വരുമെന്ന് എതിര്‍ ഭാഗം
വാദിച്ചതിനെ തുടര്‍ന്നാണ് സത്യവാങ്ങ്മൂലം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് ഇനി മാനേജര്‍
സ്ഥാനത്തേക്ക് മടങ്ങിവരില്ലന്ന് കാട്ടി സത്യവാങ്ങ്മൂലം നല്‍കിയത്.
സ്‌കൂള്‍ മാനേജരായ പിള്ളയും കൃഷ്ണകുമാറും ഭാര്യ ഗീതയും തമ്മില്‍ ഏറെ നാളായി നിയമയുദ്ധത്തിലാണ്. കൃഷ്ണകുമാര്‍ വാളകം ആര്‍.വി.എച്ച്.എസ്.എസില്‍ ജോലി നേടിയത് അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ച് ജൂണ്‍ 7ന് സ്‌കൂള്‍ മാനേജര്‍കൂടിയായ പിള്ള സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഡി.ഡി ഇടപെട്ട് ഇത് അസ്ഥിരെപടുത്തിയിരുന്നു. കൃഷ്ണകുമാറിന്റെ ഭാര്യയും ഈ സ്‌കൂളിലെ പ്രഥമാധ്യാപിക സ്ഥാനത്ത് നിന്നും രണ്ട് വര്‍ഷമായി സസ്‌പെന്‍ഷനിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."