HOME
DETAILS
MAL
അതിര്‍ത്തി പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് രാജ്നാഥ് സിങ്
backup
August 21 2017 | 21:08 PM
ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടയില്‍ ലഡാക്കില്‍ സൈനികര്‍ ഏറ്റുമുട്ടിയ വിഡിയോ പുറത്തുവന്നതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവന വന്ന ഉടന്‍ തന്നെ ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള ഉറപ്പും നല്കാന് കഴിയില്ലെന്ന് വ്യക്തമാക്കി ചൈന രംഗത്തെത്തി. ലഡാക്കിലെ പാന്ഗോങ് തടാകത്തിനടുത്ത് ചൈനീസ് അതിര്‍ത്തിയില്‍ സൈന്യം നടത്തിയ പട്രോളിങ് തടസപ്പെടുത്താനാണ് ഇന്ത്യന്‍ സൈനികര്‍ ശ്രമിച്ചതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹുവാ ചിനുയിങ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."