സ്‌നേഹക്കൂട് അയല്‍ക്കൂട്ടം ഇക്കുറിയുമിറങ്ങി; നൂറുമേനി സ്വപ്‌നങ്ങളുമായി
സുല്‍ത്താന്‍ ബത്തേരി: വയല്‍നാട്ടില്‍ ഏക്കറുകണക്കിന് പാടം വിവിധ കാരണങ്ങളാല്‍ തരിശിടുമ്പോള്‍ വയലിലിറങ്ങി കാര്‍ഷിക സംസ്‌കൃതിയുടെ പുതുകഥ രചിക്കുകയാണ് അമ്മായിപ്പാലം സ്‌നേഹക്കൂട് പുരുഷ സ്വാശ്രയ സംഘം.
കല്ലുവയല്‍ പാടശേഖരത്തിലെ ഏഴേക്കര്‍ വയലിലാണ് കഴിഞ്ഞ വര്‍ഷം സ്‌നേഹക്കൂട് സ്വാശ്രയ സംഘം നെല്‍കൃഷി ആരംഭിച്ചത്. മണ്ണിന്റെ മണമുള്ള പഴയകാല ജീവിതത്തിലേക്കുള്ള തിരിച്ചു പോക്കിനൊപ്പം മായം കലരാത്ത അരിഭക്ഷണം കഴിക്കാമെന്ന പ്രചോദനത്തില്‍ ഇവര്‍ ഇക്കുറിയും വയലിലിറങ്ങിയിരിക്കുകയാണ്. ആയിരംകണ, ഗന്ധകശാല തുടങ്ങിയ ഇനങ്ങളാണ് കൃഷിയിറക്കിയിരിക്കുന്നത്. വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന പാടത്താണ് ഇവരുടെ കൃഷി. കൃത്യമായി നോക്കി നടത്തിയാല്‍ കൃഷി ലാഭകരമാണെന്നാണ് സംഘാംഗങ്ങളുടെ അഭിപ്രായം. നെല്‍കൃഷിക്കു ശേഷമുള്ള ഇടവേളയില്‍ പച്ചക്കറി കൃഷി ചെയ്ത് വീട്ടാവശ്യത്തിന് ഉപയോഗിക്കും.
സാങ്കേതിക വിദഗ്ധരും, ഉദ്യോഗസ്ഥരും, അധ്യാപകരും കച്ചവടക്കാരും അടങ്ങുന്ന അയല്‍ക്കൂട്ട അംഗങ്ങള്‍ ഒഴിവുദിവസങ്ങള്‍ ക്രമീകരിച്ച് പാടത്തെ പരമാവധി പണികള്‍ സ്വയം ചെയ്യാനും ശ്രമിക്കാറുണ്ട്. ഞാറുനാട്ടിയുടെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ സഹദേവന്‍ നിര്‍വഹിച്ചു.
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എല്‍ സാബു, പ്രസിഡന്റ് ഷിബി മാത്യു, പി.കെ സുരേന്ദ്രന്‍, അനില്‍ വര്‍ഗീസ്, ഒ.വി പവിത്രന്‍, ഒ.പി ബിനോജി, ഒ.കെ സ്മിതേഷ്, കെ.പി ദിലീപ്, ജോര്‍ജ് തണ്ടേക്കാട്, ജോര്‍ജ് എടയനാല്‍, പി.എം ഹനീഫ, പി.ടി പ്രമേഷ്, കെ റിംഷാദ്,ബിജു ജോസഫ്, ടി.പി മാത്യു, കെ.കെ വര്‍ഗീസ്, റ്റിജി ചെറുതോട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."