കൊട്ടാരക്കര താലൂക്കാശുപത്രി ഇനി നഗരസഭയുടെ അധികാര പരിധിയില്‍
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കാശുപത്രി നഗരസഭയുടെ അധികാര പരിധിയിലേക്ക്. ആശുപത്രി നഗരസഭയ്ക്ക് കൈമാറുന്നതിന്റെ പ്രാഥമിക ആലോചനാ യോഗം ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. യോഗം അഡ്വ. പി. അയിഷാപോറ്റി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ആശുപത്രി ഇതുവരെയും കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലായിരുന്നു. കഴിഞ്ഞ നവംബര്‍ 1 മുതല്‍ നഗരസഭാ പരിധിയില്‍ വന്നെങ്കിലും കൈമാറ്റ നടപടികളൊന്നും നടന്നിരുന്നില്ല. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും ആശുപത്രി ജീവനക്കാരുടെയും നഗരസഭയുടെയും കൂട്ടായ പരിശ്രമം ഉണ്ടെങ്കില്‍ ആശുപത്രിക്ക് ആവശ്യമായ എല്ലാ മെച്ചപ്പെട്ട സൗകര്യങ്ങളും എത്തിക്കുവാന്‍ കഴിയുമെന്ന് യോഗത്തില്‍ എം.എല്‍.എ പറഞ്ഞു. യോഗത്തില്‍ കൊട്ടാരക്കര നഗരസഭ അധ്യക്ഷ ഗീതാസുധാകരന്‍ അധ്യക്ഷയായി. വൈസ്. ചെയര്മാന് ആശുപത്രി സൂപ്രണ്ട്, ഡോ. ബിജു നെല്സന്, എ.ഷാജു, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എ.എസ്.ഷാജി, എന്‍.ബേബി, അമ്പലക്കര രമേശ്, മുന്സിപാലിറ്റിയിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. അതേ സമയം യോഗത്തില്‍ നിന്നു കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍ വിട്ടുനിന്നു. പ്രസിഡന്റിനോട് ആലോചിക്കാതെയാണ് യോഗം വിളിച്ചതെന്ന് ആരോപിച്ചായിരുന്നു വിട്ടുനില്‍ക്കല്‍. ബ്ലോക്ക് പഞ്ചായത്തിലെ സി.പി.എം പ്രതിനിധിയാണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."