HOME
DETAILS
MAL
58 ഹാജിമാര്‍ക്ക് മലേറിയ ബാധ; ആരോഗ്യവും നിരീക്ഷണം ശക്തമാക്കി
backup
August 22 2017 | 04:08 AM
മക്ക: വിശുദ്ധ ഹജജ് കര്‍മ്മത്തിനെത്തിയ വിദേശ ഹാജിമാരില്‍ 58 തീര്‍ത്ഥാടകരില്‍ മലേറിയ ബാധ കണ്ടെത്തിയതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മലേറിയ രോഗ ബാധ കണ്ടെത്തിയ ഹാജിമാരെ കൂടുതല്‍ പരിശോധനക്കായി മക്ക, മദീന എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗം ബാധിച്ചവരില്‍ ഹാജിമാരില്‍ 56 പേരെ ചികിത്സസിച്ച് ഭേദമാക്കിയതായും മറ്റ് രണ്ടു പേര് ചികിത്സ തുടരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എട്ട് വിവിധ രാജ്യക്കാരായ ഹാജിമാരിലാണ് മലേറിയ രോഗം കണ്ടെത്തിയത്. ഈ രോഗം പിടികൂടിയ ഹാജിമാരെ ചികിത്സിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. മലേറിയ രോഗം പടരാതിരിക്കാന്‍ സഊദി ആരോഗ്യ മന്ത്രാലയം എല്ലാ കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."