ജനുവരി മുതല്‍ 83 നൈജീരിയന്‍ കുട്ടികളെ മനുഷ്യബോംബുകളായി ഉപയോഗിച്ചെന്ന് യൂനിസെഫ്
അങ്കാറ: ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 83 നൈജീരിയന്‍ കുട്ടികളെ മനുഷ്യബോംബുകളായി ഉപയോഗിച്ചെന്ന് യുനൈറ്റഡ് നാഷന്‍സ് ചിന്‍ഡ്രന്‍സ് ഫണ്ട് (യൂനിസെഫ്) റിപ്പോര്‍ട്ട്. നൈജീരിയയിലെ തീവ്രവാദ വിഭാഗമായ ബോക്കൊ ഹറമാണ് ഇതിനു പിന്നില്‍.
നൈജീരിയയിലെ വടക്കു-കിഴക്കന്‍ മേഖലയിലാണ് കുട്ടികളെ ബോംബുകളായി ഉപയോഗിച്ചത്. ഇതില്‍ 55 പേരും 15 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളാണ്, 27 ആണ്‍കുട്ടികളും. ഒരു കുട്ടിയുടെ ലിംഗം സ്‌ഫോടനത്തിനു വേണ്ടി ഉപയോഗിച്ചതിനാല്‍ തിരിച്ചറിയാനായിട്ടില്ലെന്നും യൂനിസെഫ് അറിയിച്ചു.
അതിക്രൂരമായ ഇത്തരം നടപടികള്‍ കാരണം ബോക്കൊ ഹറം മോചിപ്പിച്ച കുട്ടികളില്‍ നിന്ന് ഭയം വിട്ടുമാറിയിട്ടില്ലെന്നും യൂനിസെഫ് പറഞ്ഞു. ഇവര്‍ക്കുവേണ്ടി യൂനിസെഫ് പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആഭ്യന്തര കലാപത്തിലും പോഷകാഹാരക്കുറവിലും നൂറുകണക്കിനാളുകള്‍ മരിച്ചുവീഴുന്നതിനിടെയാണ് നൈജീരയയില്‍ തീവ്രവാദി ആക്രമണവും ആളുകളെ കൊല്ലുന്നത്. വടക്കു-കിഴക്കന്‍ കലാപം കാരണം 17 ലക്ഷം ജനങ്ങളാണ് അഭയാര്‍ഥികളായത്. പോഷാകാഹാരക്കുറവു മൂലം 85,000 കുട്ടികള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."