HOME
DETAILS

അതിരപ്പിള്ളി: അനുമതി ലഭ്യമായെന്ന് കെ.എസ്.ഇ.ബി

  
backup
August 22 2017 | 19:08 PM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%b2%e0%b4%ad%e0%b5%8d

 

തൊടുപുഴ: അതിരപ്പിള്ളി പദ്ധതിയുടെ പേരില്‍ വിവിധ കോണുകളില്‍ നിന്ന് ശക്തമായ എതിര്‍പ്പുകള്‍ ഉയരുമ്പോഴും പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കെ.എസ്.ഇ.ബി തീരുമാനം. അതിരപ്പിള്ളി പദ്ധതിക്കുള്ള എല്ലാ അനുമതികളും ലഭ്യമായിട്ടുള്ളതായി കെ.എസ്.ഇ.ബി.
എല്‍.ഡി.എഫ് ഘടകകക്ഷികള്‍ നിലപാട് കടുപ്പിക്കുമ്പോഴും പദ്ധതിയോടുള്ള സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും താല്‍പര്യമാണ് വൈദ്യുതി ബോര്‍ഡിന് കരുത്ത് പകരുന്നത്. വൈദ്യുതി മന്ത്രി എം.എം. മണിയുടെ ഉറച്ച പിന്തുണയാണ് വിഷയത്തില്‍ കെ.എസ്.ഇ.ബിക്ക് ലഭിക്കുന്നത്.
പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുന്നത് തൃശൂര്‍ പൂരപ്പറമ്പിന്റെ വിസ്തൃതിയിലുള്ള സ്വാഭാവിക വനം മാത്രമാണെന്ന് കെ.എസ്.ഇ.ബി. പറയുന്നു. അഭിപ്രായ ഐക്യം രൂപപ്പെടുത്തുന്നതിനായി അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയുടെ ആവശ്യകതയും നേട്ടങ്ങളും ബോധിപ്പിക്കാനായി ഡോക്യുമെന്ററികളും ലഘുലേഖകളും കെ.എസ്.ഇ.ബി പുറത്തിറക്കിയിട്ടുണ്ട്.
സമൂഹ മാധ്യമങ്ങള്‍ വഴിയും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ഒരു രാജ്യത്തിന്റെ വളര്‍ച്ചയുടെ തോത് നിശ്ചയിക്കുന്നതില്‍ വൈദ്യുതിയുടെ പ്രതിശീര്‍ഷ ഉപഭോഗം ഒരു അളവുകോലാണ് എന്ന തലവാചകത്തോടെ തുടങ്ങുന്ന ഡോക്യുമെന്ററിയിലാണ് അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച സാങ്കേതിക വിവരങ്ങള്‍ ഉള്‍പ്പെടെ കാര്യകാരണങ്ങള്‍ സഹിതം സമര്‍ഥിക്കുന്നത്.
104.4 ഹെക്ടര്‍ വനഭൂമിയാണ് പദ്ധതിക്ക് ആകെ ആവശ്യമുള്ളത്. ഇതില്‍ 36.8 ഹെക്ടര്‍ കാലാകാലങ്ങളില്‍ വെട്ടിമാറ്റുകയും വീണ്ടും വച്ചുപിടിപ്പിക്കുകയും ചെയ്യുന്ന ഫോറസ്റ്റ് പ്ലാന്റേഷനാണ്. 39.2 ഹെക്ടര്‍ പുഴയൊഴുകുന്ന ഭാഗമാണ്.
ബാക്കിയുള്ള 28.4 ഹെക്ടര്‍ മാത്രമാണ് സ്വാഭാവിക വനമായിട്ടുള്ളത്. സംസ്ഥാന പാതയും ചാലക്കുടി - ഷോളയാര്‍ പവര്‍ ലൈനും കടന്നുപോകുന്ന ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം.
പദ്ധതിക്കുവേണ്ടി ഒരു ആദിവാസി കുടുംബത്തെപ്പോലും കുടിയൊഴിപ്പിക്കേണ്ടി വരുന്നില്ലെങ്കിലും സമീപപ്രദേശങ്ങളിലെ ആദിവാസികളുടെ പുനരധിവാസവും മറ്റ് ക്ഷേമപ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി നടപ്പിലാകുമ്പോള്‍ വെള്ളം പൂര്‍ണ്ണതോതില്‍ ചാലക്കുടിപ്പുഴയില്‍ തന്നെ ഒഴുക്കുന്നതിനാല്‍ നിലവിലുള്ള കുടിവെള്ള പദ്ധതികള്‍ക്കൊന്നും യാതൊരു തടസവും സൃഷ്ടിക്കപ്പെടുകയില്ലെന്ന് കെ.എസ്.ഇ.ബി പറയുന്നു.
ആവാസ വ്യവസ്ഥകളെക്കുറിച്ചുള്ള വ്യാകുലതകളും അസ്ഥാനത്താണെന്ന് വന്യമൃഗങ്ങളുടെ ആവാസപരമായ കണക്കുകള്‍ നിരത്തി കെ.എസ്.ഇ.ബി സമര്‍ഥിക്കുന്നു. എന്നാല്‍ കെ.എസ്.ഇ.ബി യുടെ വാദം ശരിയല്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. പരിസ്ഥിതി സൗഹൃദ വികസന വാഗ്ദാനവുമായി അധികാരത്തിലേറിയ സര്‍ക്കാര്‍ അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടി നിലകൊള്ളുന്നത് ഇരട്ടത്താപ്പാണെന്നാണ് പരിസ്ഥിതി വാദികളുടെ പക്ഷം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  6 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  7 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  7 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  7 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  7 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  7 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  7 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  7 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  7 days ago