HOME
DETAILS
MAL
സൈനിക വാഹന അകമ്പടിയോടെ പുരോഹിത് ജയിലിന് പുറത്തേക്ക്; ജോലിയില്‍ തിരികെയെത്തുമെന്ന് റിപ്പോര്‍ട്ട്
backup
August 23 2017 | 07:08 AM
ന്യൂഡല്‍ഹി: മലേഗാവ് സ്ഫോടനക്കേസില്‍ ജാമ്യം ലഭിച്ച് ഇന്ന പുറത്തിറങ്ങിയ പ്രതി കേണല്‍ പ്രസാദ് പുരോഹിതിന് ജയിലിന് പുറത്ത് സൈനിക ഉദ്യോഗസ്ഥരുടെ സ്വീകരണം. ഇന്ന് രാവിലെയാണ് പുരോഹിത് മുംബൈയിലെ ടലോജ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
സൈനിക വാഹനങ്ങളുടെ അകമ്പടിയോടെ പുരോഹിത് കൊളാബയിലെ സൈനിക ആസ്ഥാനത്തെത്തി. സസ്പെന്ഷന് പിന്വലിച്ചകേണല് പുരോഹിതിന് പോസ്റ്റിങ് ഓര്‍ഡര്‍ നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം, അവസാന വിധി വരുന്നതു വരെ സസ്പെന്‍ഷനില്‍ തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്.
ആറ് പേരുടെ മരണത്തിനും, നിരവധി പേരുടെ പരിക്കിനും കാരണമായ മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതികളിലൊരാളാണ് ആര്‍മി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്ന കേണല്‍ പ്രസാദ് പുരോഹിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."