കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍; സംസ്ഥാന പാത പുനര്‍വിജ്ഞാപനം ചെയ്യും
തിരുവനന്തപുരം: സുപ്രിം കോടതി വിധി മറികടന്ന് ബാറുകള്‍ തുറക്കുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നീക്കം. സംസ്ഥാന പാതയെ പുനര്‍വിജ്ഞാപനം ചെയ്യാനാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. കോര്പ്പറേഷന്, നഗരസഭ പരിധിയിലെ പാതയാണ് പുനര്‍വിജ്ഞാപനം ചെയ്യുക. ഇതിലൂടെ 400 ല്‍ അധികം ബാറുകള്‍ തുറക്കാനാവുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.
സംസ്ഥാന പാതയ്ക്ക് 500 മീറ്റര്‍ ദൂരത്തിനുള്ളില്‍ ബാറുകള്‍ പാടില്ലെന്നായിരുന്നു സുപ്രിം കോടതിയുടെ വിധി. ഇതു മറിക്കാന്‍ നിരവധി സംസ്ഥാനങ്ങള്‍ സംസ്ഥാനപാതയെ പുനര്‍വിജ്ഞാപനം ചെയ്തിരുന്നു. ഇതിനെതിരെ നല്കിയ ഹരജി തള്ളിയ സുപ്രിം കോടതി പുനര്‍വിജ്ഞാപനം സംസ്ഥാനത്തിന്റെ അവകാശമാണെന്ന് വിധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരും പാതയെ പുനര്‍വിജ്ഞാപനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."