HOME
DETAILS

ആരോഗ്യമന്ത്രിയുടെ രാജി: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

  
backup
August 24 2017 | 00:08 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf-2

തിരുവനന്തപുരം: തുടര്‍ച്ചയായി കോടതി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ മന്ത്രി കെ.കെ ശൈലജ രാജി വയക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെയും സഭ ബഹിഷ്‌കരിച്ചു. സഭാനടപടികളുടെ തുടക്കം മുതലേ പ്രതിപക്ഷം ശക്തമായ പ്രതിരോധമാണ് തീര്‍ത്തത്. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷാംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമേന്തി നടുത്തളത്തിലിറങ്ങി കുത്തിയിരുന്നു. ചോദ്യോത്തരവേളയിലുടനീളം ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിഷേധിച്ചു.
ശൂന്യവേള തുടങ്ങുന്നതിന് തൊട്ടുമുമ്പ് സ്പീക്കറുടെ ചേമ്പറിന്റെ മുന്നിലെത്തി ബാനറുയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ബഹളംവച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി.
കോടതി കുറ്റപ്പെടുത്തിയിട്ടും മന്ത്രി അധികാരം വിട്ടൊഴിയാതെ നില്‍ക്കുന്നത് കേരളത്തിന്റെ പാരമ്പര്യമാണോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഇവിടെയൊരു സര്‍ക്കാരുണ്ടോ എന്നാണ് ചീഫ് ജസ്റ്റിസ് ചോദിച്ചത്. ഫ്യൂഡല്‍ നിലയിലാണ് സര്‍ക്കാരിന്റെ പോക്കെന്ന് കോടതി പറഞ്ഞിട്ടും അധികാരത്തില്‍ കടിച്ച് തൂങ്ങുന്നതില്‍ പ്രതിഷേധിച്ച് തങ്ങള്‍ സഭ ബഹിഷ്‌കരിക്കുന്നതായി പറഞ്ഞ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി.
ജയരാജന്‍ കടക്ക് പുറത്ത്, ശൈലജ ഇരിക്കൂ അകത്ത്, ഇതെന്ത് നീതി ഇതെന്ത് ധര്‍മ്മം, ഫ്യൂഡല്‍ മുഖ്യമന്ത്രി പിണറായി തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിപക്ഷം സഭ വിട്ടത്.
മന്ത്രിയുടെ രാജി ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. ഇക്കാര്യമുന്നയിച്ച് സഭാ കവാടത്തില്‍ നടന്നുവരുന്ന എല്‍ദോസ് കുന്നപ്പിള്ളി, റോജി എം. ജോണ്‍, സജീന്ദ്രന്‍, ടി.വി ഇബ്രാഹിം, എന്‍. ഷംസുദ്ദീന്‍ എന്നിവരുടെ സത്യഗ്രഹസമരം ഇന്നലെയും തുടര്‍ന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  10 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  10 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  10 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  10 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  10 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  10 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  10 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  10 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  10 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  10 days ago