വീടു കത്തി നശിച്ച കൂട്ടുകാര്‍ക്ക് സഹായധനവുമായി വിദ്യാര്‍ഥികള്‍
തുറവൂര്‍: വീടു കത്തി നശിച്ച കൂട്ടുകാര്‍ക്ക് സഹായധനവുമായി വിദ്യാര്‍ഥികള്‍ എത്തി .കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് എഴുപുന്ന തെക്ക് ഉളളാടം തറ നടേശന്റെ മക്കളായ ആനന്ദ്, ചന്ദു എന്നിവരുടെ വസതിയില്‍ സഹായധനവുമായി കുത്തിയതോട് ചമ്മനാട് ഈ .സി .ഇ.കെ.യൂണിയന് ഹൈസ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും എത്തിയത്.
അധ്യാപകരും വിദ്യാര്‍ത്ഥികളും സ്കൂളില്‍ നിന്നും സ്വരൂപിച്ച ഇരുപത്തിയയ്യായിരം രൂപയുടെ ചെക്കും യൂണിഫോമും പഠനോപകരണങ്ങളും അധ്യാപകര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളായ ആനന്ദിനും ചന്ദുവിനും കൈമാറി. നടേശന്റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയായി ഓല മേഞ്ഞ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് വീട് പൂര്‍ണമായും കത്തിനശിച്ചത്.
ചമ്മനാട് ഈ .സി .ഇ.കെ.യൂണിയന് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളായ ആനന്ദിന്റെയും ചന്ദുവിന്റെയും ഉടുവസ്ത്രം ഒഴിച്ച് പുസ്തകങ്ങളും മറ്റും കത്തിനശിച്ചിരുന്നു.
ഇരുപതിനായിരം രൂപയും അതു വച്ചിരുന്ന അലമാര, മിക്സി, മറ്റു ഗൃഹോപകരണങ്ങള്‍, യൂണിഫോം ഉള്‍പ്പെടെയുളള വസ്ത്രങ്ങള്‍ തുടങ്ങിയ എല്ലാം കത്തിച്ചാമ്പലായി. പ്രധാന അധ്യാപിക സതീദേവി, സഹ അധ്യാപകരായ സി.കെ.ബീന, ബി.കെ.സതീഷ്, ഗോപകുമാര്‍, അനില്‍ ബി കുമാര്‍, നീത, പി.റ്റി.എ.പ്രസിഡന്റ് ദയാനന്ദന് എന്നിവരാണ് വീട്ടിലെത്തി സഹായധനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."