HOME
DETAILS

ഉദേ്യാഗസ്ഥരുടെ അനാസ്ഥ: കറന്റ് ബില്‍ പുനപരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
August 24 2017 | 06:08 AM

%e0%b4%89%e0%b4%a6%e0%b5%87%e0%b5%8d%e0%b4%af%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a5-%e0%b4%95

ആലപ്പുഴ: വീട്ടിലെ വൈദ്യുതി മീറ്റര്‍ കേടാണെന്നു കണ്ടെത്തിയിട്ടും അത് മാറ്റി സ്ഥാപിക്കാതെ 17,536 രൂപ ബില്‍ നല്‍കിയ വൈദ്യുതി ബോര്‍ഡ് അടിയന്തിരമായി ബില്‍ തുക പുനപരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
മാവേലിക്കര മണക്കാട് കെ.എം. ജോയിയുടെ പരാതിയിലാണ് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസിന്റെ ഉത്തരവ്. 2010-14 കാലത്ത് ജോയിയുടെ വീട്ടിലെ ദ്വൈമാസ ഉപയോഗം 390 യൂണിറ്റിനും 525 യൂണിറ്റിനും മധ്യേയായിരുന്നു. പിന്നീട് ഉപയോഗം ശരാശരിക്കുമേല്‍ കാണിച്ചു. മീറ്റര്‍ കേടായിരിക്കാന്‍ സാധ്യതയുണ്ടെന്ന് ബില്‍ എഴുതാനെത്തിയ ഉദ്യോഗസ്ഥന്‍ സംശയിച്ചെങ്കിലും മീറ്റര്‍ മാറ്റിസ്ഥാപിച്ചില്ല. മീറ്റര്‍ കേടായതോടെ ദ്വൈമാസ ഉപയോഗം 100 യൂണിറ്റാണെന്ന് കരുതി ആവറേജ് ബില്‍ നല്‍കുകയും ചെയ്തു.
2014 ഓഗസ്റ്റ് മുതല്‍ 2015 ഏപ്രില്‍ വരെ 120 യൂനിറ്റും 2015 ജൂണ്‍ മുതല്‍ 2016 ഏപ്രില്‍ വരെ 200 യൂണിറ്റിനും ശരാശരി കണക്കാക്കി ബില്‍ നല്‍കി. തുടര്‍ന്ന് ആലപ്പുഴ റീജിയണല്‍ ഓഡിറ്റ് ഓഫിസറുടെ പരിശോധനയില്‍ 420 യൂണിറ്റ് ശരാശരി കണക്കാക്കി ബില്‍ നല്‍കുകയും ചെയ്തു. 15,942 രൂപ വൈദ്യുതി ചാര്‍ജും 1594 രൂപ ഡ്യൂട്ടിയും കണക്കാക്കി 17536 രൂപയായിരുന്നു ബില്‍. ഇതിനിടയില്‍ മീറ്റര്‍ മാറ്റി നല്‍കിയെങ്കിലും ബില്‍ കുറഞ്ഞില്ല. താന്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വ്യക്തിയാണെന്നും ഇത്രയധികം വലിയ തുകക്കുള്ള ബില്ലടക്കാന്‍ കഴിയില്ലെന്നും പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു.
സ്ഥലത്തെത്തിയ വൈദ്യുത ബോര്‍ഡ് ഉദ്യേഗസ്ഥര്‍ മീറ്റര്‍ കേടാണെന്ന് കണ്ടെത്തിയിട്ടും സ്ഥലത്ത് വരാതെ ഓഡിറ്റ് പാര്‍ട്ടി ഫയലുകള്‍ പരിശോധിച്ച് തെറ്റായ തീരുമാനത്തിലെത്തിയതായി കമ്മീഷന്‍ ഉത്തരവില്‍ നിരീക്ഷിച്ചു. ഒരു ഗാര്‍ഹിക കണക്ഷന് ഇത്രയും ഭീമമായ ഉപഭോഗം വരാമെങ്കില്‍ മീറ്റര്‍ കേടായിരിക്കാന്‍ സാധ്യതയുണ്ടെന്നും കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ നിരീക്ഷിച്ചു. പരാതിക്കാരന്റെ മീറ്റര്‍ ഒരിക്കല്‍ കൂടി മാറ്റണമെന്നും പാരലല്‍ മീറ്റര്‍ വഴി പരിശോധിക്കാമെങ്കില്‍ അപ്രകാരം പരിശോധിക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഇപ്പോഴത്തെ ബില്‍ റീഫിക്‌സ് ചെയ്യണമെന്നും കമ്മീഷന്‍ മാവേലിക്കര ഇലക്ട്രിക്കല്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  6 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  6 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  6 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  6 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  6 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  6 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  6 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  6 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  6 days ago