രോഗങ്ങള്‍ തടയാന്‍ പൊതുസമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യം: ജി വേണുഗോപാല്‍
ആലപ്പുഴ: ആരോഗ്യമേഖലയോടൊപ്പം പൊതുസമൂഹവും മുന്നിട്ടിറങ്ങിയാല്‍ മാത്രമേ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ കഴിയൂവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു.
ഒന്നു മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് വിരനശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മുഹമ്മദന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍, എയ്ഡഡ്, ആണ് എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും അംഗന്‍വാടികളിലെയും ഡേ-കെയര്‍ സെന്ററുകളിലെയും കുട്ടികള്‍ക്കുമാണ് ഗുളിക നല്‍കിയത്.
കുട്ടികളില്‍ കാണപ്പെടുന്ന വിളര്‍ച്ച തടയുന്നതിനും രോഗ പ്രതിരോധ-പഠന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വിരവിമുക്തമാക്കുന്നതിനും വേïിയാണ് പദ്ധതി സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെയും സാമൂഹികക്ഷേമ വകുപ്പിന്റെയും സഹകരണത്തോടയാണ് ജില്ലയില്‍ വിരമരുന്ന് വിതരണം സംഘടിപ്പിച്ചത്. ഇന്നലെ ഗുളിക കഴിക്കാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഓഗസ്റ്റ് 17ന് വീïും ഗുളിക നല്‍കും. മുനിസിപ്പല്‍ ചെയര്മാന് തോമസ് ജോസഫ് ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. വസന്തദാസ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് അഡ്വ.കെ.റ്റി. മാത്യു, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ബി. മെഹബൂബ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് അഡ്വ.ജി. മനോജ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.എം. നൗഫല്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അനീറ്റ എസ്. ലിന്, പുഷ്പകുമാരി, മേഴ്സി കുഞ്ചാïി, വി.ആര്. ഷൈല, സി.ഡി. ആസാദ്, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍, മാസ് മീഡിയ ഓഫീസര്‍ ജി. ശ്രീകല എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."