ഓണം ഖാദി ഫെസ്റ്റിന് ഇന്ന് തുടക്കം
കോട്ടയം: ചങ്ങനാശേരി ചാസിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ശാസ്ത്രി റോഡിലെ ഖാദി ഭവനില്‍ ഓണം ഖാദി ഫെസ്റ്റ് ഇന്ന് ആരംഭിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചാസ് സെക്രട്ടറി ഫാ. ജോസഫ് കളരിക്കല്‍ അധ്യക്ഷത ഹിക്കും.
നഗരസഭ കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍ ഖാദി തൊഴിലാളികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും. ലയണ്‍സ് ക്ലബ് ജില്ലാ ഗവര്‍ണര്‍ ജോയി തോമസ് ആദ്യവില്‍പനയുടെ ഉദ്ഘാടനം ചെയ്യും. ചാസ് ജോയിന്റ് സെക്രട്ടറി ഫാ. അനില്‍ കരിപ്പിങ്ങാംപുറം, ജോണ്‍ സക്കറിയാസ്, കെ.സി. ജോജോ എന്നിവര്‍ പ്രസംഗിക്കും.
മേളയില്‍ അഞ്ച് മുതല്‍ 30 ശതമാനം വരെ വിലക്കുറവോടെ ഖാദിഗ്രാമ വ്യവസായ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
കേരളത്തിനകത്തും പുറത്തും ആയിരത്തിലധികം ഖാദി ഗ്രാമവ്യവസായ യൂനിറ്റുകളില്‍ നിര്‍മിക്കുന്ന ഗുണമേന്മയേറിയ ഉല്‍പന്നങ്ങളാണു മേളയില്‍ ഉണ്ടാകുക. സര്‍ക്കാര്‍, ബാങ്ക്, പൊതുമേഖല ജീവനക്കാര്‍ക്കും അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്കും തവണ വ്യവസ്ഥയില്‍ സാധനങ്ങള്‍ വാങ്ങാന്‍ സൗകര്യമുണ്ട്.
1000 രൂപയുടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കു സമ്മാനക്കൂപ്പണും സമ്മാനങ്ങളും ലഭ്യമാണ്. ബംബര്‍ സമ്മാനമായി 25 പവന്‍ സ്വര്‍ണസമ്മാനവും (അഞ്ച് പവന്‍ വീതം അഞ്ചുപേര്‍ക്ക്) നല്‍കും.
പത്രസമ്മേളനത്തില്‍ ചാസ് ഖാദി ഡയറക്ടര്‍ ഫാ. അനില്‍ കരിപ്പിങ്ങാംപുറം, ജനറല്‍ മാനേജര്‍ ജോണ്‍ സഖറിയാസ്, കെ.സി ജോജോ, കുര്യാക്കോസ് ആന്റണി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."