HOME
DETAILS
MAL
ഞങ്ങളുടെ മണ്ണില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് നേപ്പാള്‍ പ്രധാനമന്ത്രി
backup
August 24 2017 | 12:08 PM
ന്യൂഡല്‍ഹി: ഞങ്ങളുടെ മണ്ണില്‍ ഒരിക്കലും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദേബ. നേപ്പാള്‍ സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നേരന്ദ്ര മോദിയുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ദേബയുടെ പരാമര്‍ശം.
'അയല്‍വാസികള്‍ ആദ്യം' എന്ന മോദിയുടെ നയത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. നേപ്പാളിന്റെ വികസനത്തില്‍ ഇന്ത്യ എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കുന്നതായി മോദിയും പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മില്‍ എട്ട് ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവച്ചു. ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് കട്ടയ്യ- കുസാഹ, റാക്സോല്- പര്വാനിപൂര് അതിര്‍ത്തിയിലെ വൈദ്യുതി കൈമാറ്റ പദ്ധതിയും ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."