വടക്കാഞ്ചേരി പീഡനം: തെളിവുകള്‍ കണ്ടെത്താനായില്ല
വടക്കാഞ്ചേരി: വടക്കാഞ്ചേരി പീഡനക്കേസിലെ പ്രതികളുടെ നുണപരിശോധനാ ഫലം പുറത്ത്. പ്രതികളായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സി.പി.എം നേതാവുമായിരുന്ന പി.എന്‍ ജയന്തന്, സുഹൃത്തുക്കളായ ബിനീഷ്, ജിനീഷ്, ഷിബു എന്നിവരെയാണ് നുണപരിശോധനക്ക് വിധേയരാക്കിയിരുന്നത്. കേസുമായി ബന്ധപ്പെടുത്താവുന്ന തെളിവുകള്‍ നുണപരിശോധനയില്‍ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഫലം കോടതിക്കും പൊലിസിനും കൈമാറി. പരാതിക്കാര്‍ കേസുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഫോണ്‍, ടാബ് എന്നിവ പരിശോധനക്കായി ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. എന്നാല്‍, ജയന്തന് ഉപയോഗിച്ച ഫോണ്‍ പരിശോധനക്ക് നല്‍കിയതായും പൊലിസ് വ്യക്തമാക്കുന്നു. മിണാലൂര്‍ സ്വദേശിനിയായ യുവതിയും ഭര്‍ത്താവും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തുകയും ജയന്തനും കൂട്ടാളികള്‍ക്കുമെതിരേ ആരോപണം ഉന്നയിക്കുകയും ചെയ്തതോടെയാണ് പീഡനവാര്‍ത്ത പുറംലോകം അറിയുന്നത്. തുടര്‍ന്ന് ജയന്തനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. കേസന്വേഷണം ഇപ്പോള്‍ വടക്കാഞ്ചേരി കോടതിയുടെ മേല്‍നോട്ടത്തിലാണ് പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."