ആരോഗ്യവകുപ്പില്‍ കൂട്ട സ്ഥലംമാറ്റം: ഒറ്റയടിയ്ക്ക് 531 പേരെ മാറ്റി
തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ കൂട്ടസ്ഥലമാറ്റം. 531 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലംമാറ്റി. ഗ്രേഡ് വണ്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയാണ് ഒറ്റയടിയ്ക്ക് സ്ഥലം മാറ്റിയത്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണല്‍ ഓഫിസര്‍ ഉത്തരവിറക്കി.
സാധാരണ ഏപ്രില്‍ മാസം കരട് പട്ടിക തയാറാക്കി മേയ് മാസമാണ് സ്ഥലം മാറ്റം നടത്താറുള്ളത്. എന്നാല്‍ ഇപ്പോള്‍ സ്ഥലം മാറ്റം നല്‍കിയതിലൂടെ ഇവര്‍ക്കെല്ലാം ഒരാഴ്ച്ചയോ രണ്ടാഴ്ച്ചയോ കഴിഞ്ഞാകും പുതിയ സ്ഥലത്തിന്റെ ചുമതല ലഭിക്കുക. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് ഓണം അലവന്‍സുകള്‍ പോലും നിഷേധിക്കപ്പെടുമെന്നാണ് സൂചന.
അതേസമയം സ്ഥലമാറ്റം മാനദണ്ഡങ്ങള്‍ പാലിക്കതെയാണെന്നും പ്രതികാര നടപടിയുടെ ഭാഗമായാണ് സ്ഥലമാറ്റമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അടുത്ത രണ്ടാഴ്ച്ചത്തോളം ഇവരുടെ സേവനങ്ങള്‍ ലഭിക്കാത്തത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ആശങ്കയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."